മലപ്പുറം: പി വി അൻവറിനെ നിശിതമായി വിമർശിച്ച് സിപിഐ മലപ്പുറം ജില്ലാ നേതൃത്വം. അൻവറിന്റെ പ്രസ്താവനകൾ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് ആരോപണം. സിപിഎം പ്രശ്നത്തിൽ ഇടപെടും എന്നാണ് പ്രതീക്ഷ എന്നും മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു.
മലപ്പുറത്ത് സിപിഐക്ക് കൂടുതൽ താത്പര്യം ലീഗിനോട് ആണെന്നും ഇപ്പോഴും തിരഞ്ഞുപിടിച്ച് ഉപദ്രവിക്കുക ആണെന്നുമായിരുന്നു അൻവറിന്റെ പ്രസ്താവന. അൻവർ മുന്നണിയെ പ്രതിസന്ധിയിൽ ആക്കുന്നു എന്നാണ് ഇതിന് സിപിഐ നൽകുന്ന മറുപടി. അൻവറിന്റെ വ്യവസായത്തിന് വേണ്ടി നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു.
'മമ്മൂട്ടിയെയും ഫഹദിനെയും കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല; ഫേസ്ബുക്ക് പോസ്റ്റിൽ അപകീർത്തികരമായി ഒന്നും ഇല്ല': കെ.എസ് രാധാകൃഷ്ണൻ
2016 ൽ നിലമ്പൂരിൽ അൻവർ ജയിച്ചത് സിപിഐയുടെ കൂടി പിന്തുണ കൊണ്ടാണ്..അൻവറിന്റെ അഭിപ്രായം സിപിഎമ്മിന് ഉണ്ടെന്നു കരുതുന്നില്ല. സിപിഎം പ്രതികരിക്കും എന്നാണ് പ്രതീക്ഷ.
ഇപ്പോൾ പ്രതികരിക്കേണ്ട എന്ന നിലപടിൽ ആണ് സിപിഎം. 2011 ൽ ഏറനാട്ടിലും 2014 ൽ വയനാട്ടിലും അൻവർ സ്വതന്ത്രൻ ആയി മത്സരിച്ചപ്പോൾ മുഖ്യ എതിരാളി സിപിഐ ആയിരുന്നു. പൊന്നാനിയിൽ അൻവറിന് ജയസാധ്യത കുറവാണ് എന്ന റിപ്പോർട്ടുകൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് അൻവർ സിപിഐക്കെതിരെ രംഗത്തു വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.