• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഏഴ് സീറ്റിൽ ജയം ഉറപ്പ്, നാലു സീറ്റുകളിൽ വിജയസാധ്യത; സിപിഎം വിലയിരുത്തൽ ഇങ്ങനെ

ഏഴ് സീറ്റിൽ ജയം ഉറപ്പ്, നാലു സീറ്റുകളിൽ വിജയസാധ്യത; സിപിഎം വിലയിരുത്തൽ ഇങ്ങനെ

അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു...

news18

news18

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റില്‍ വിജയം ഉറപ്പെന്ന് സിപിഎം വിലയിരുത്തല്‍. നാല് സീറ്റുകളില്‍ വിജയ സാധ്യതയെന്നും അനുകൂല തരംഗമുണ്ടായാല്‍ 18 സീറ്റ് വരെ ലഭിക്കാമെന്നുമാണ് കണക്കുകൂട്ടല്‍. 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു. അഞ്ച് മണ്ഡലങ്ങളില്‍ ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്നും കോടിയേരി ആരോപിച്ചു.

    കാസര്‍ഗോഡ്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, കൊല്ലം, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലാണ് സിപിഎം വിജയം ഉറപ്പിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, വടകര സീറ്റുകളും നേരിയ മാര്‍ജിനില്‍ കടന്നുകൂടുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരവും എറണാകുളവും പൊന്നാനിയും അടക്കമുള്ള മണ്ഡലങ്ങള്‍ അപ്രവചീനയമെന്നാണ് വിലയിരുത്തല്‍. മലപ്പുറത്തും വയനാടും വിജയപ്രതീക്ഷയില്ല. ന്യൂനപക്ഷ വോട്ടുകളില്‍ ഇടത് അനുകൂല ഏകീകരണമുണ്ടാകും. ഭൂരിപക്ഷ വോട്ടുകള്‍ വിഭജിക്കപ്പെടും. ഇതാണ് വിജയപ്രതീക്ഷയുടെ അടിസ്ഥാനം. തെരഞ്ഞെടുപ്പിനെ ശബരിമല സ്വാധീനിച്ചിട്ടില്ല. എന്‍എസ്എസ് സമദൂരത്തിലായിരുന്നു. വോട്ട് വിഹിതം വര്‍ധിപ്പിക്കുമെങ്കിലും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി.

    അഞ്ചു മണ്ഡലങ്ങളില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്നും സിപിഎം ആരോപിക്കുന്നു. പോളിങ് ശതമാനം ഉയര്‍ന്നത് അനകൂലമാകുമെന്നു വിലയിരുത്തുമ്പോഴും ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയെന്ന നിഗമനമാണ് സിപിഎമ്മിനെ ആശങ്കയിലാക്കുന്നത്.
    First published: