HOME » NEWS » Kerala » LDF CANDIDATE JAKE C THOMAS SAYS HE WILL CAPTURE PUTHUPPALLY THIS TIME

'പുതുപ്പള്ളി മാറും, കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും'; ജെയ്ക് സി തോമസ്

'‘എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവര്‍ ഒടുവില്‍ ഈ ഫലം കണ്ടു ഞെട്ടി.''

News18 Malayalam | news18-malayalam
Updated: April 4, 2021, 4:57 PM IST
'പുതുപ്പള്ളി മാറും, കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും'; ജെയ്ക് സി തോമസ്
Puthuppally
  • Share this:
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് പുതുപ്പള്ളിയില്‍ ഭരണം പിടിച്ചെടുക്കാനാകുമെന്ന ആത്മ വിശ്വാസത്തിൽ എൽഡിഎഫും സ്ഥാനാർഥി ജെയ്ക് സി തോമസും. ഇത്തവണയും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന ജെയ്ക് സി തോമസ് മണ്ഡലത്തില്‍ സജീവമാണ്. പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നാണ് ജെയ്കിന്റെ കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളാണ് എൽഡിഎഫിന് പ്രതീക്ഷയേകുന്നത്.

Also Read- 'പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ്.ഡി.പി.ഐ വോട്ട് വിലയ്ക്കു വാങ്ങി': ആരോപണവുമായി പി.സി ജോര്‍ജ്

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇപ്പോള്‍ യുഡിഎഫിന്റെ കൈയില്‍ ഉള്ളതെന്നും ആറ് പഞ്ചായത്ത് എല്‍ഡിഎഫിനൊപ്പം ആണെന്നുമുള്ള പ്രചാരണം ഉയർത്തുകയാണ് എൽഡിഎഫ്. ഈ ഫലം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് അവരുടെ കണക്ക്കൂട്ടല്‍.

Also Read- വികസനത്തിൽ ആരാണ് മുന്നിൽ, എൽഡിഎഫോ യുഡിഎഫോ? ഉമ്മൻചാണ്ടിക്ക് മറുപടിയുമായി പിണറായി വിജയൻ

വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫും അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ യുഡിഎഫുമാണ് ഭരണത്തില്‍. എല്ലാ കാലത്തും യുഡി എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജെയ്ക് പറയുന്നു.

Also Read- 'വോട്ടിന് മദ്യം'; ചവറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

‘എല്ലാ കാലത്തും യു ഡി എഫിനൊപ്പംഅടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിമോഹമെന്നു പറഞ്ഞു പുച്ഛിച്ചവര്‍ ഒടുവില്‍ ഈ ഫലം കണ്ടു ഞെട്ടി. മാറാത്തതായി ഒന്ന് മാത്രമേ ഉള്ളു. അത് മാറ്റമാണ്. നിയമസഭയിലും പുതുപ്പള്ളി മാറും. കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴുക തന്നെ ചെയ്യും. നമുക്കു ഒന്നിച്ചു നിന്ന് പുതിയ പുതുപ്പള്ളിക്കായി പ്രവര്‍ത്തിക്കാം.’ ജെയ്ക് ഫേസ്ബുക്കില്‍ കുറിച്ചു.



Also Read- 'ട്വന്‍റി ട്വന്‍റി പിണറായിയുടെ ബി ടീം': പി ടി തോമസ്

2016ലും ഇടതുപക്ഷം പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിയെ നേരിടാനുള്ള ദൗത്യം ഏല്‍പ്പിച്ചത് ജെയ്ക് സി തോമസിനെയാണ്. അന്ന് എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്‍റ് ആയിരിക്കെയാണ് ജെയ്ക് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്നത്. സിപിഎം ടിക്കറ്റില്‍ മത്സരിച്ച ജെയ്ക്കിന് ഇടതുപക്ഷത്തിന്‍റെ വോട്ട് വിഹിതം കൂട്ടാന്‍ സാധിച്ചിരുന്നു. എന്നാൽ അട്ടിമറിക്കുള്ള സാഹചര്യങ്ങളൊന്നും മണ്ഡലത്തിൽ അന്ന് ഇല്ലായിരുന്നു. എന്നാൽ മാറിയ സാഹചര്യം തങ്ങൾക്ക് അനുകൂലമാകുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ഇടതുപക്ഷം.

Also Read- 'പി ജയരാജന്റെ പിന്നാലെ പോയിട്ട് നിങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കില്ല'; ക്യാപ്റ്റൻ വിവാദത്തിൽ മുഖ്യമന്ത്രി

അതേസമയം ചാനൽ സര്‍വേകള്‍ എല്ലാം ഉമ്മന്‍ചാണ്ടിക്ക് അനുകൂലമാണ്. 7-8 ശതമാനം വോട്ട് വ്യത്യാസമാണ് യുഡിഎഫിനും എൽഡിഎഫിനും ഇടയിലുണ്ടാകുക എന്നാണ് സർവേ പറയുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിയും പ്രചാരണ രംഗത്ത് സജീവമാണ്.
Published by: Rajesh V
First published: April 4, 2021, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories