നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രചാരണത്തിനിടെ വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; എംഎൽഎക്ക് പരിക്ക്

  പ്രചാരണത്തിനിടെ വീണ ജോർജ് സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; എംഎൽഎക്ക് പരിക്ക്

  വീണ സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

  വീണ ജോർജ്

  വീണ ജോർജ്

  • Share this:
   പത്തനംതിട്ട: ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്‍റെ വാഹനം അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ പ്രചാരണത്തിനിടെയാണ് അപകടമുണ്ടായത്. പത്തനംതിട്ട റിങ് റോഡില്‍ വെച്ചാണ് അപകടമുണ്ടായത്. വീണക്ക് പരിക്കുണ്ടെന്നാണ് വിവരം.

   വീണ സഞ്ചരിച്ച കാറിൽ എതിരെ വന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. വീണാ ജോർജിനെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിരെ വന്ന വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം.

   Also Read- 'ക്യാപ്റ്റന്‍' വിളിയിൽ ആശയക്കുഴപ്പം വേണ്ട; ആളുകളുടെ പലതും വിളിക്കും: മുഖ്യമന്ത്രി

   കഴിഞ്ഞ ദിവസം  തിരുവല്ലയില എൽ ഡി എഫ് സ്ഥാനാർഥി മാത്യു ടി.തോമസിന്റെ പ്രചാരണ വാഹനം അപകടത്തിൽപെട്ടിരുന്നു. പ്രചാരണ വാഹനം  പെരിങ്ങരയിൽ നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ അപ്രോച്ച് റോഡിൽ കീഴ്‌മേൽ മറിഞ്ഞു. മൈക്ക് അനൗൺസ്‌മെന്റ് നടത്തുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

   പെരിങ്ങര പി എം വി സ്കൂൾ- മാവേലിൽപ്പടി റോഡിൽ മുണ്ടന്താനത്ത് പടിയിൽ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. കനത്ത മഴ പെയ്യുന്നതിനിടെ മാവേലിൽപ്പടി ഭാഗത്തുനിന്ന്‌ വന്ന ജീപ്പ് കലുങ്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അപ്രോച്ച് റോഡിലെ കുഴിയിലേക്ക് പതിക്കുകയായിരുന്നു. സംഭവംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഡ്രൈവറെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ട ജീപ്പ് ക്രെയിനുപയോഗിച്ച് നീക്കംചെയ്തു.

   Also Read- എല്‍ഡിഎഫും യുഡിഎഫും ലയിക്കട്ടെ; കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന് പേരിടാം: നരേന്ദ്ര മോദി

   കഴിഞ്ഞ ദിവസം  ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം മറിഞ്ഞ് വഴികാട്ടിയായി സഞ്ചരിച്ച ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കലയനാട് രഞ്ജിത് ഭവനിൽ നയനാർ(58)ക്കാണ് പരിക്കേറ്റത്.

   വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കക്കോട് പാറഭാഗത്താണ് അപകടം. പ്രചാരണ വാഹനം കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിന്നുപോവുകയും തുടർന്ന് പിന്നിലോട്ടുരുണ്ട് വശത്തേക്ക് മറിയുകയുമായിരുന്നു. ഡ്രൈവറടക്കം മൂന്നുപേർ വാഹനത്തിലുണ്ടായിരുന്നു. നയനാരുടെ ഇരുകാലുകളും മറിഞ്ഞ വാഹനത്തിന്റെ അടിയിൽപ്പെട്ടു. മറ്റു രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

   Also Read- Assembly election 2021 | ഇരട്ടവോട്ടിന് ശ്രമിച്ചാല്‍ ഒരു വര്‍ഷം വരെ തടവ്; നടപടി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

   നാട്ടുകാരെത്തിയാണ് വാഹനത്തിന്റെ അടിയിൽപ്പെട്ട നയനാരെ പുറത്തെടുത്തത്. കാലുകൾക്ക് ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   വീതികുറഞ്ഞ ഭാഗത്ത് വാഹനം മറിഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം നിലച്ചു. പിന്നീട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് വാഹനം ഉയർത്തിമാറ്റിയത്.
   Published by:Rajesh V
   First published:
   )}