തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത് ശക്തരായ സ്ഥാനാർഥികളെയാണെന്ന് കോൺഗ്രസിനോ യുഡിഎഫിനോ അഭിപ്രായമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫിന്റെ സ്ഥാനാർഥികൾ ദുർബലരാണെന്നും 20 മണ്ഡലങ്ങളിലും യുഡിഎഫിന് വിജയം സുനിശ്ചമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ കോൺഗ്രസിൽ തർക്കമില്ല. സ്ഥാനാർഥി നിർണയം വൈകിപ്പോയെന്ന് കരുതുന്നുമില്ല. കോൺഗ്രസ് അധ്യക്ഷൻ രണ്ട് ദിവസം ഡൽഹിയിൽ ഇല്ലാത്തതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്- ചെന്നിത്തല പറഞ്ഞു.
also read: വെള്ളാപ്പള്ളി പിന്തുണയ്ക്കുമ്പോള്‍ ചങ്കിടിക്കുന്നതാരുടെ? പ്രവചനങ്ങളുടെ രണ്ടു പതിറ്റാണ്ട്
പതിനഞ്ചിനു തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ചെന്നിത്തല പറയുന്നത്. മത്സരിക്കേണ്ട സാഹചര്യം ഉണ്ടായാൽ മുതിർന്ന നേതാക്കൾ മത്സരിക്കുമെന്നും മുതിർന്ന നേതാക്കൾ മത്സരിക്കാത്തതു കൊണ്ട് സ്ഥാനാർഥികൾ ഇല്ലാത്ത അവസ്ഥ കോൺഗ്രസിൽ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തരകാര്യമാണെന്നും സ്ഥാനാർഥി വിഷയത്തിൽ ഇപ്പോൾ ഇടപെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ കേരള കോൺഗ്രസ് തന്നെ പരിഹരിക്കുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ പ്രശ്നങ്ങൾ കോട്ടയം സീറ്റിലെ ജയസാധ്യതയെ ബാധിക്കില്ല- ചെന്നിത്തല വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Congress, Ldf, Ldf candidates, Ramesh chennithala, എൽഡിഎഫ്, കേരള കോൺഗ്രസ്, കോൺഗ്രസ്, യുഡിഎഫ്, രമേശ് ചെന്നിത്തല