HOME » NEWS » Kerala »

രാഹുൽ ഗാന്ധി പരസ്യസംവാദത്തിന് തയ്യാറുണ്ടോ? 10 ചോദ്യങ്ങളുമായി LDF

സി പി എമ്മിനെ വിമർശിക്കില്ലന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും എൽഡിഎഫ്

news18
Updated: April 6, 2019, 3:55 PM IST
രാഹുൽ ഗാന്ധി പരസ്യസംവാദത്തിന് തയ്യാറുണ്ടോ? 10 ചോദ്യങ്ങളുമായി LDF
news1
  • News18
  • Last Updated: April 6, 2019, 3:55 PM IST
  • Share this:
കൽപ്പറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയോട് പത്ത് ചോദ്യങ്ങളുമായി എൽ ഡി എഫ്. കാർഷിക മേഖലയിലെ തകർച്ചയുമായി ബന്ധപ്പെട്ടാണ് പ്രധാന ചോദ്യങ്ങൾ. സി പി എമ്മിനെ വിമർശിക്കില്ലന്ന് പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ പരസ്യ സംവാദത്തിന് തയ്യാറാകണമെന്നും എൽഡിഎഫ് ആവശ്യപ്പെടുന്നു.

നരസിംഹറാവു സർക്കാറിന്റെ ഉദാവത്കരണ നയമാണ് കർഷക ആത്മഹത്യക്ക് കാരണം. അതിനാൽ വയനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുബത്തോട് രാഹുൽ മാപ്പ് ചോദിക്കുമോ എന്നാണ് സിപിഎം ഉയർത്തുന്ന പ്രധാന ചോദ്യം. എം എസ് സ്വാമിനാഥൻ നയിച്ച ദേശീയ കർഷക കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമോ? ആസിയാൻ കരാറിനെ തള്ളി പറയുമോ? തുടങ്ങിയ നയപരമായി കോൺഗ്രസിനെ വെട്ടിലാക്കുന്ന ചോദ്യങ്ങളുമുണ്ട്.

തെരഞ്ഞെടുപ്പ് ദിവസം കേരളത്തിൽ പൊതു അവധി

തൊഴിലാളികളെ പൂർണമായ ഉപേക്ഷിച്ച പ്രകടന പത്രികയാണ് കോൺഗ്രസ് പുറത്തിയിരിക്കുന്നതെന്നും എൽഡിഎഫ് ആരോപിക്കുന്നു. രാഹുൽ കേരളത്തിൽ ഇടതുപക്ഷത്തിന് എതിരെ മത്സരിക്കുന്നത് ബി ജെ പി ക്ക് ഗുണകരമാകുമെന്നുമാണ് ആരോപണം.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് ബി ജെ പിയുടെ ബി ടീമായി കോൺഗ്രസിനെ മാറ്റില്ലേ എന്ന ചോദ്യവും എൽഡിഎഫ് ഉയർത്തുന്നു.
First published: April 6, 2019, 3:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories