രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്

പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫിന്റെ പരാതി

news18
Updated: April 12, 2019, 5:31 PM IST
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്
rajmohan unnithan
  • News18
  • Last Updated: April 12, 2019, 5:31 PM IST IST
  • Share this:
കാസര്‍കോട്: കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് ചട്ടലംഘനമായി കണ്ടെത്തിയത്. നേരത്തെ എല്‍ഡിഎഫായിരുന്നു ഉണ്ണിത്താനെതിരെ പരാതി നല്‍കിയരുന്നത്. ജില്ലാ കലക്ടര്‍ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

ഏപ്രില്‍ എട്ടിന് പയ്യന്നൂരിനടുത്ത് അരവഞ്ചാലില്‍ ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എല്‍ഡിഎഫിന്റെ പരാതി. പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ പ്രസംഗം ആവര്‍ത്തിച്ചിതായും പരാതിയില്‍ വ്യക്തമാക്കി. മുഖ്യ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ സജിത്ത് ബാബു നടത്തിയ പരിശോധനയില്‍ ചട്ടലംഘനമുണ്ടായതായി കണ്ടെത്തി.

Also Read: ശബരിമല വിധിയില്‍ സുപ്രീംകോടതിയെ അവഹേളിച്ച് പ്രസംഗം; രാജ്മോഹന്‍ ഉണ്ണിത്താനെതിരെ എല്‍ഡിഎഫ് പരാതി

നേരത്തെ ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചതിന് തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരെയും പരാതി ഉയര്‍ന്നിരുന്നു. വിഷയത്തില്‍ ജില്ലാ കലക്ടറും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ഇടപെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കെതിരെയും പരാതി ഉയരുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍