'ഉത്തമെഴുതിയാലല്ലേ ഉത്തരക്കടലാസാവൂ'; LDF കൺവീനർ എ വിജയരാഘവൻ പറഞ്ഞത്

'സിപിഎമ്മിനെതിരെ വാർത്ത നൽകാനാണ് ഇതൊക്കെ ഈ രീതിയിൽ അവതരിപ്പിക്കുന്നത്'

news18
Updated: July 25, 2019, 8:33 AM IST
'ഉത്തമെഴുതിയാലല്ലേ ഉത്തരക്കടലാസാവൂ'; LDF കൺവീനർ എ വിജയരാഘവൻ പറഞ്ഞത്
ldf_vijayaraghavan
  • News18
  • Last Updated: July 25, 2019, 8:33 AM IST IST
  • Share this:
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് സർവകലാശാല ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച്  ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. ഉത്തരമെഴുതിയാലല്ലേ ഉത്തരക്കടലാസാവൂ എന്നും ഇതൊന്നും അത്ര ഗൗരവമുള്ള വിഷയമല്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രസംഗം. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു വിജയരാഘവന്റെ പ്രസംഗം.

ഉത്തരക്കടലാസ് വിവാദവുമായി ബന്ധപ്പെട്ട് എ വിജയരാഘവൻ നടത്തിയ പ്രസംഗത്തിന്റെ ഭാഗം ഇങ്ങനെ- ' ഉത്തരക്കടലാസ് കാണാതായി എന്ന വാർത്ത കേട്ടപ്പോൾ പേടിച്ചുപോയി. അങ്ങനെ കാണാതായാൽ പ്രശ്നം വേറെയല്ലേ. അതിനകത്ത് ഉത്തരമെഴുതിയിട്ടുണ്ടാവില്ലേ. അതിന് മാർക്കമുണ്ടാകും. ഉത്തരവും മാർക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്നു പറയാനാകുമോ. ഞാൻ പഠിച്ച മലയാളം അനുസരിച്ച് ഉത്തരമെഴുതുന്ന കടലാസ് എന്നു പറയും. ടിവിയിലെ ചങ്ങാതിമാർ പഠിച്ച മലയാളം അനുസരിച്ച് ഉത്തരം എഴുതാത്ത ഒരു വെള്ളക്കടലാസ് കിട്ടിയാൽ ഇതാണ് ഉത്തരക്കടലാസ് എന്നും പറയും. സിപിഎമ്മിനെതിരെ വാർത്ത നൽകാനാണ് ഇതൊക്കെ ഈ രീതിയിൽ അവതരിപ്പിക്കുന്നത്'.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍