• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'രാജ്ഭവൻ ധർണയിൽ പങ്കെടുക്കാതിരുന്നത് അസുഖം ബാധിച്ച് ചികിത്സയിലായതിനാല്‍'; ഇ.പി. ജയരാജന്‍

'രാജ്ഭവൻ ധർണയിൽ പങ്കെടുക്കാതിരുന്നത് അസുഖം ബാധിച്ച് ചികിത്സയിലായതിനാല്‍'; ഇ.പി. ജയരാജന്‍

ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും ഇ.പി. ജയരാജൻ

  • Last Updated :
  • Share this:
    കണ്ണൂർ: അസുഖം ബാധിച്ച് ചികിത്സയിലായതിനാലാണ് തിരുവനന്തപുരത്ത് ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ ധർണയിൽ പങ്കെടുക്കാതിരുന്നതെന്ന് ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ. ചികിത്സാർത്ഥം തനിക്ക് പാർട്ടി ലീവ് അനുവദിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    കഴിഞ്ഞദിവസം എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിൽ ഇ.പി. ജയരാജൻ പങ്കെടുക്കാതിരുന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വിശദീകരണവുമായി രംഗത്തെത്തിയത്. മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Also Read-'കത്ത് എഴുതിയെങ്കിലും യോഗ്യതയുള്ളവർക്കാണ് നിയമനം നൽകിയത്'; വിവാദമാക്കേണ്ടതില്ലെന്ന് ആനാവൂർ നാഗപ്പൻ

    ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോഴെന്ന് ജയരാജൻ വ്യക്തമാക്കി. അതേസമയം തിരുവനന്തപുരം കോർപറേഷനിലെ നിയമന വിവാദം അടിസ്ഥാന രഹിതമായ ആരോപണമാണ്. പാർട്ടി ജില്ല സെക്രട്ടറിക്ക് പാർട്ടി അംഗം കത്ത് അയക്കുന്നതിൽ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. നിയമ വിരുദ്ധമായി ഒരു കാര്യവും അവിടെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: