• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഗവർണർ ആർഎസ്എസ് സേവകനായി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'; ഇ പി ജയരാജന്‍

'ഗവർണർ ആർഎസ്എസ് സേവകനായി; സ്ഥാനത്തിരിക്കാൻ യോഗ്യനല്ല'; ഇ പി ജയരാജന്‍

ഗവർണറുടെ സമനില തെറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് ഇ പി ജയരാജന്‍

  • Last Updated :
  • Share this:
    കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവർണർ ആഗ്രഹിച്ച എന്തോ നടന്നിട്ടില്ല. ഗവർണറുടെ സമനില തെറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

    ഗവർണർ സ്ഥാനത്ത് ഇരിക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍ യോഗ്യനല്ല. ഗവർണർ ആർ എസ് എസ് സേവകനായി മാറി പോയെന്ന് അദ്ദേഹം വിമർശിച്ചു. ഗവർണറുടെ നിയമനം എന്തിന്‍റെ പ്രത്യുപകാരമാണെന്ന് അദ്ദേഹം ചോദിച്ചു. കേരള ഗവർണർ അദ്ദേഹത്തിന്റെ പദവിയെ പറ്റി ചിന്തിക്കുന്നില്ല. ഇർഫാൻ ഹബീബി നെ തെരുവ് തെണ്ടിയെന്നാണ് ഗവർണർ വിളിച്ചത്.

    ഗവർണറെ അങ്ങനെ ആരെങ്കിലും തിരിച്ചു വിളിച്ചാലോ. സാധാരണ ആളുകൾ പോലും ഉപയോഗിക്കാത്ത പദമാണ് ഗവർണർ പറയുന്നത്. ഗവര്‍ണറുടെ വാക്കുകള്‍ തീരെ തരംതാണതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിഴിഞ്ഞത്ത് ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ട്. സമരത്തിന്റെ രൂപം കാണുമ്പോൾ അത് മത്സ്യ തൊഴിലാളികൾക്ക് വേണ്ടിയാണോയെന്ന് സംശയിക്കുന്നതായും ഇപി ജയരാജന്‍ പറഞ്ഞു.

    Also Read-'യൂണിഫോം അടിച്ചേൽപ്പിക്കില്ല' വസ്ത്രം, ആഹാരം, വിശ്വാസം എന്നിവയിൽ വ്യക്തികൾക്ക് സർവസ്വാതന്ത്ര്യമെന്ന് മുഖ്യമന്ത്രി പിണറായി

    ഗവർണർക്ക് മന്ത്രി ആർ ബിന്ദുവിന്റെ വിമർശനം; കണ്ണൂർ വി സിക്ക് ഗുഡ് സർട്ടിഫിക്കറ്റ്

    തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ ഗവർണറെ പരോക്ഷമായി വിമർശിച്ചും കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഭരണഘടനാ സ്ഥാപനങ്ങളെ  ഉപയോഗിച്ച്  സംഘപരിവാർ നയങ്ങൾ കേരളത്തിലേക്ക് ഒളിച്ചു കടത്താൻ ശ്രമം നടക്കുകയാണ്. ഇതിന് പിന്തുണക്കാരായി പ്രതിപക്ഷം മാറുന്നുവെന്നും മന്ത്രി പറഞ്ഞു.

    കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ രാഷ്ട്രീയം അറിയാവുന്നതു കൊണ്ട് ഇതിൽ അദ്ഭുതമില്ല. ഹിന്ദുത്വ നയങ്ങളോടുള്ള നിലപാടിൽ കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ കോൺഗ്രസ് ഇതിൽ നിന്ന് പിന്മാറണമെന്ന് കോൺഗ്രസിനോടും മുസ്ലീം ലീഗിനോടും ആർ ബിന്ദു ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാലാ വി സി ഗോപിനാഥ് രവീന്ദ്രൻ രാജ്യന്തര പ്രശസ്തിയുള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.

    ഉന്നത വിദ്യാഭ്യാസ രംഗത്ത് ദൗർബല്യങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു തന്നെയാണ് അതു തിരുത്താൻ സർക്കാർ ശ്രമിക്കുന്നത്. അനാവശ്യ വിവാദങ്ങളിലൂടെ സർക്കാരിൻ്റെ സൽപേര് തകർക്കാൻ ശ്രമിക്കുകയാണ്. സാന്ദർഭിക പിഴവുകൾ പർവതീകരിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമമുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി രാജ്യത്തെ സർവകലാശാലകളിൽ കടന്നു കയറാൻ കേന്ദ്രത്തെ നയിക്കുന്നവർ ശ്രമിക്കുന്നു. മര്യാദയ്ക്കു കണ്ടു പോയില്ലെങ്കിൽ അപകടണമാണെന്ന മുന്നറിയിപ്പും മന്ത്രി നൽകി.
    Published by:Jayesh Krishnan
    First published: