പാലക്കാട്: എൽഡിഎഫിൽ നിന്ന് ഒരാളെയും കോൺഗ്രസിന് കിട്ടാൻ പോകുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. യുഡിഎഫ് വിട്ടവരെയും എൽഡിഎഫിലെ അസ്വസ്ഥരെയും മടക്കികൊണ്ടുവരാമെന്ന കോണ്‍ഗ്രസ് ചിന്തൻ ശിബിരത്തിലെ തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകുവെന്ന് അദ്ദേഹം പറഞ്ഞു.
എന്തു കണ്ടിട്ടാണ് ആളുകളും പാർട്ടികളും കോൺഗ്രസിലേക്ക് പോകേണ്ടതെന്നും അവർ തകർന്നു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണെന്നും ജയരാജൻ പറഞ്ഞു. ആർഎസ്എസ് നയങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും ചിന്തൻ ശിബിരം നടത്തിയവർ ബൈഠക്ക് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.
'ഇടുപക്ഷത്തുള്ള പലരും അസ്വസ്ഥരാണ്. ആ അസ്വസ്ഥത രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കും. ഇടതുപക്ഷ ചിന്താഗതിയിലുള്ള സംഘടനകൾക്ക് എൽഡിഎഫിൽ അധികകാലം നിൽക്കാനാവില്ലെന്നും അവരെ ഐക്യ ജനാധിപത്യ മുന്നണി സ്വാഗതം ചെയ്യുന്നു' എന്നുമായിരുന്നു രാഷ്ട്രീയ പ്രമേയത്തിലെ ചർച്ചകളുടെ തുടർച്ചയായി സമാപന സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
കോൺഗ്രസിന്റെ ചിന്തൻ ശിബിറിലെ പ്രഖ്യാപനങ്ങളെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ചിന്തൻ ശിബിരിൽ ഉണ്ടായ ചിന്ത ഇടതുവിരുദ്ധത മാത്രമാണെന്ന് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങളെ സംബന്ധിച്ച് നയരേഖ മൗനം പാലിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ റിയാസ് പറയുന്നു. കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ചോർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.