തിരുവനന്തപുരം: യാത്ര വിലക്കേർപ്പെടുത്തിയ ഇൻഡിഗോ വിമാനത്തില്‍ കയറില്ലെന്നുറപ്പിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇൻഡിഗോ ഏർപ്പെടുത്തിയ വിലക്ക് നാളെ തീരാനിരിക്കെയാണ് ഇപി ജയരാജന്റെ പ്രതികരണം. വിലക്കിയത് ഞാനാണെന്നും എന്റെ വിലക്ക് നാളെ തീരില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇ പി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇപി ജയരാജന് മൂന്നു ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടു ആഴ്ചയുമാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയത്.
ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തും മൂന്നാഴ്ച യാത്രചെയ്യുന്നതിനാണ് ഇ.പി. ജയരാജന് വിലക്കേർപ്പെടുത്തിയത്. തനിക്ക് മൂന്നാഴ്ചത്തേക്കാണ് വിലക്കേർപ്പെടുത്തിയത് എന്നാൽ ഇൻഡിഗോയെ പൂർണമായി ബഹിഷ്കരിച്ചെന്നും ഇപി ജയരാജന് പ്രതികരിച്ചിരുന്നു.
''വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനെത്തി അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് 2 ആഴ്ചത്തെ യാത്രാ വിലക്കും മുഖ്യമന്ത്രിയെ അപകടത്തിൽ നിന്നു രക്ഷിച്ച തനിക്ക് 3 ആഴ്ചത്തെ യാത്രാവിലക്കും ഏർപ്പെടുത്തിയ ഇൻഡിഗോയുടെ തീരുമാനത്തിൽ പിശകുകളുണ്ട്. എങ്ങനെയാണ് ഇത്തരം ഒരു നിലപാടിലേക്ക് അവർ എത്തിയത്. ഇൻഡിഗോ അതിന്റെ നിലവാരം വിട്ടു പ്രവർത്തിക്കുന്നതായാണ് കാണുന്നത്. അതുകൊണ്ടാണ് ഇൻഡിഗോ ബഹിഷ്കരിക്കാൻ ഞാനും തീരുമാനിച്ചത്. തീരുമാനം അവർ തിരുത്താത്തിടത്തോളം ഇൻഡിഗോയിൽ യാത്ര ചെയ്യാനില്ല'' - ജയരാജൻ വ്യക്തമാക്കിയിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.