• HOME
  • »
  • NEWS
  • »
  • kerala
  • »
  • LDF | 'മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല; ലീഗില്ലാതെയാണ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും'; ഇപി ജയരാജന്‍

LDF | 'മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ല; ലീഗില്ലാതെയാണ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതും'; ഇപി ജയരാജന്‍

എല്‍ഡിഎഫ് വിപുലീകരിക്കപ്പെടുമെന്ന് ഇ പി ജയരാജന്‍

  • Share this:
തിരുവനന്തപുരം: മുസ്ലിംലീഗിനെ എല്‍ഡിഎഫിലേക്ക്(LDF) ക്ഷണിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍(E P Jayarajan). ലീഗില്ലാതെയാണ് എല്‍ഡിഎഫ് ഭരണത്തിലെത്തിയതും തുടര്‍ഭരണം നേടിയതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് നയത്തില്‍ ആകൃഷ്ടരായി കൂടുതല്‍ പേര്‍ വരുന്നുണ്ട്. ഇതില്‍ വ്യക്തികളും ഗ്രൂപ്പുകളുമുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.

എല്‍ഡിഎഫ് വിപുലീകരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയഭീകരതയ്ക്കും ബിജെപിയുടെ ദുര്‍ഭരണത്തിനുമെതിരെ രാജ്യത്ത് വിശാലഐക്യം രൂപപ്പെടുകയാണെന്നും ആ ഐക്യത്തിന് കേരളം മാതൃകയാണെന്നും ജയരാജന്‍ പറഞ്ഞു.

ഇടതു മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കട്ടെ എന്നും ലീഗില്ലെങ്കില്‍ ഒരു സീറ്റിലും ജയിക്കാനാകില്ല എന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും ഇ പി ജയരാജന്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Also Read-Court| ദുർബലരായ സാക്ഷികൾക്കായി പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കണം; കോടതികളോട് കേരളാ ഹൈക്കോടതി നിർദ്ദേശം

അതേസമയം മുസ്ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച ഇപി ജയരാജന് മറുപടിയുമായി മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് രംഗത്തെത്തിയിരുന്നു. ഭരണം ഇല്ലാത്തപ്പോഴാണ് ലീഗ് ഏറ്റവും കൂടുതല്‍ വളര്‍ന്നിട്ടുള്ളത്. ഭരണമില്ലെങ്കില്‍ ക്ഷീണിക്കുന്ന പാര്‍ട്ടിയല്ല ലീഗ്, വളരുകയേയുള്ളൂ എന്നും മജീദ് പറഞ്ഞു. മറുപടിയിലൂടെ മുന്നണിമാറ്റത്തിനില്ലെന്ന് ഒരിക്കള്‍ കൂടി ആവര്‍ത്തിക്കുകയാണ് മുസ്ലിം ലീഗ്.

Bevco Outlets| വരുന്നു 68 ബിവറേജസ് ഷോപ്പുകൾ കൂടി; കൂടുതൽ ഷോപ്പുകൾ എറണാകുളത്തും ഇടുക്കിയിലും

തിരുവനന്തപുരം: സംസ്ഥാനത്ത് 68 ബിവറേജസ് വിൽപന ശാലകൾ (Bevco Outlets) കൂടിവരുന്നു. ഘട്ടംഘട്ടമായി ഇവ തുറക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് നടപടി. ഏറ്റവും കൂടുതൽ ബിവറേജസ് വിൽപനശാലകൾ വരാൻ പോകുന്നത് എറണാകുളത്തും ഇടുക്കിയിലുമാണ്- എട്ടുവീതം.

പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം- 5, കൊല്ലം - 6, പത്തനംതിട്ട - 1, ആലപ്പുഴ - 4, കോട്ടയം- 6, ഇടുക്കി- 8, എറണാകുളം- 8, തൃശൂർ- 5, പാലക്കാട് - 6, മലപ്പുറം - 3, കോഴിക്കോട് - 6, വയനാട് - 4, കണ്ണൂർ - 4, കാസർകോട് - 2.

ഹൈക്കോടതി നിർദേശിച്ചതുപോലെ മദ്യവിൽപന ശാലകളിലെ തിരക്ക് ഒഴിവാക്കാനായി 170 ഔട്ട്ലറ്റുകൾ തുറക്കാൻ അനുവദിക്കണമെന്ന ശുപാർശയായിരുന്നു ബെവ്കോ സർക്കാരിന് നൽകിയിരുന്നത്. ഇത് പൂർണമായി സർക്കാർ അംഗീകരിച്ചില്ല. മുൻപ് അടച്ചുപൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി തുറക്കുന്നതിനാണ് മുൻഗണന നൽകിയത്.
Published by:Jayesh Krishnan
First published: