തൃശൂർ: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എൽഡിഎഫ് കൺവീനർ ഇ. പി ജയരാജൻ സിപിഎം ജാഥയുടെ ഭാഗമായി. പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നും ഇ പി ജയരാജൻ സിപിഎം ജാഥാ സ്വീകരണവേദിയിൽ പ്രസംഗിച്ചു.
കറുത്ത തുണിയിൽ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാൽ നോക്കി നിൽക്കില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. അക്രമം സമരം തുടർന്നാൽ ജനങ്ങൾ തെരുവിലിറങ്ങും.
Also Read- പ്രതിരോധിക്കാൻ ഇ പിയും; സിപിഎം പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തൃശൂരിൽ
നമ്പി നാരായണനെ ജയിലിൽ അടപ്പിച്ചവരാണ് കോൺഗ്രസെന്ന് ഇ പി ജയരാജൻ പറഞ്ഞു. നമ്പി നാരായണൻ്റെ കുടുംബത്തെ നശിപ്പിച്ചു. ഇടതുപക്ഷത്തെ കളങ്കപ്പെടുത്തിക്കളയാമെന്ന് കരുതണ്ട. കല്ലുമെടുത്ത് അക്രമത്തിന് പോകരുത്. കോൺഗ്രസ് നാശത്തിൻ്റെ കുഴിയാണ് സൃഷ്ടിക്കുന്നത്. ഒരു കുഴൽ മാടനുണ്ട്. എന്തും പറയാമെന്ന് കരുതണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.