തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഡിവൈഎഫ്ഐയുടെ ‘യങ് ഇന്ത്യ’ നരേന്ദ്രമോദിയോട് 100 ചോദ്യങ്ങൾ എന്ന പരിപാടി തിരുവനന്തപുരം ശംഖുംമുഖത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇപി ജയരാജൻ.
ഒരു പ്രധാന തീവണ്ടി കേരളത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട് അത് ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി വരുന്നത് നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തീവണ്ടി വന്നത് ഏതായാലും നന്നായെന്നും അതിൻറെ ചാർജ് അല്പം കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
130 കിലോമീറ്റർ ഓടിക്കഴിഞ്ഞാൽ പിന്നെ റെയിൽപ്പാളം ഉണ്ടാകില്ലെന്നും സമയ ലാഭത്തിൽ ഉപകരിക്കുന്ന ഒരു തീവണ്ടി ആകില്ല ഇതെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ വേറെയാണ്. വേഗത്തിൽ യാത്രാപ്രശ്നം പരിഹരിക്കാൻ കഴിയുന്ന നിലയിലാണ് കെ റെയിൽ രൂപീകരിക്കുക. ഇപ്പോഴത്തെ തീവണ്ടി ജനങ്ങൾക്കുള്ള സേവനമല്ല. ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പാണ്. കാലക്രമേണ ഇത് ഒരു സാധാരണ ട്രെയിൻ ആയി മാറുമെന്ന് ഇപി ജയരാജൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ep jayarajan, PM narendra modi, Vande Bharat, Vande Bharat Express