തിരുവനന്തപുരം: അട്ടപ്പാട്ടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതികരണവുമായി ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ. മാവോയിസ്റ്റ് ആക്രമണങ്ങളെ മാധ്യമങ്ങൾ ന്യായീകരിക്കുകയാണെന്നും മാവോയിസ്റ്റുകൾ കാട്ടിൽ പുല്ല് പറിക്കുകയല്ലെന്ന് വിജയരാഘവൻ പറഞ്ഞു. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ ആർക്കും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
സി പി ഐക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. യുഎപിഎയെ ആരും പിന്തുണച്ചിട്ടില്ല. പൊലീസിനെ തിരുത്താൻ ഇവിടെ സർക്കാരുണ്ട്. യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കുറ്റപത്രം നൽകിയിട്ടില്ല. യു എ പി എ ചുമത്തിയ വിഷയത്തിൽ പുനപരിശോധന ഉണ്ടാകും. യു എ പി എ ഇടതു നയമല്ലെന്നും എ വിജയ രാഘവൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.