'ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രം' : ഇടതു മുന്നണി കൺവീനർ

'ഇത്തരം വിഷയങ്ങളൊന്നും അത്ര ഗൗരവമുള്ളതല്ല'

Chandrakanth viswanath | news18
Updated: July 24, 2019, 5:28 PM IST
'ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രം' : ഇടതു മുന്നണി കൺവീനർ
എ. വിജയരാഘവൻ
  • News18
  • Last Updated: July 24, 2019, 5:28 PM IST
  • Share this:
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസില്‍ പ്രതിയായ വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍.

ഉത്തരം എഴുതാത്ത കടലാസിന് വെള്ളക്കടലാസിന്റെ വില മാത്രമേയുള്ളൂ എന്നും ഇത്തരം വിഷയങ്ങളൊന്നും അത്ര ഗൗരവമുള്ളതല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

നേരത്തെയും യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമത്തെ ലഘൂകരിച്ച് വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു. കോളേജില്‍ അടിപിടിയുണ്ടാക്കിയവരെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും  പ്രതികളെ പിടിച്ചുകഴിഞ്ഞാല്‍ പിന്നെ സമരം എന്തിനാണെന്നും വിജയരാഘവന്‍ ചോദിച്ചിരുന്നു.

കെ.എസ്.യു സമരത്തില്‍ പങ്കെടുക്കുന്നത് കുറച്ച് മീന്‍ കച്ചവടക്കാരും വക്കീലന്‍മാരുമാണെന്ന വിജയരാഘവന്റെ പ്രസ്താവനയും വിവാദമായിരുന്നു. തീരദേശവാസികളെ ആക്ഷേപിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ വിജയരാഘവനെതിരെ രംഗത്തെത്തിയിരുന്നു.

യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ ആറ്റുകാലിലുള്ള വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകളും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്.

First published: July 24, 2019, 5:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading