• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യാത്രാ വിലക്കില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി; നിയമസഭാ കയ്യാങ്കളി കേസിലെ വിധി തിരിച്ചടിയല്ല': ഇ പി ജയരാജൻ

'യാത്രാ വിലക്കില്‍ ഇന്‍ഡിഗോ ക്ഷമാപണം നടത്തി; നിയമസഭാ കയ്യാങ്കളി കേസിലെ വിധി തിരിച്ചടിയല്ല': ഇ പി ജയരാജൻ

''പ്രതിയായത് കൊണ്ട് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല. യുഡിഎഫ് എംഎല്‍എമാരും ആക്രമിച്ചെങ്കിലും അത് ക്യാമറിയില്‍ പതിഞ്ഞില്ല''

  • Last Updated :
  • Share this:
    കണ്ണൂര്‍: യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്‍ഡിഗോ (Indigo Airlines) ക്ഷമാപണം നടത്തിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ (EP Jayarajan). ക്ഷമാപണം എഴുതി നല്‍കാത്തതിനാലാണ് ഇന്‍ഡിഗോയിലെ യാത്ര ഒഴിവാക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിമാനത്തേക്കാള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതാണ് സൗകര്യം എന്നും ജയരാജൻ പ്രതികരിച്ചു.

    Also Read- Kerala Rains | സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    നിയമസഭാ കയ്യാങ്കളി കേസ്

    നിയമസഭാ കയ്യാങ്കളി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. നേതാക്കളെ യുഡിഎഫ് എംഎല്‍എമാര്‍ ആക്രമിച്ചപ്പോള്‍ നോക്കി നില്‍ക്കണമായിരുന്നോ എന്നാണ് ജയരാജന്‍ ചോദിച്ചത്.
    നിയമസഭാ കയ്യാങ്കളി കേസ് നിയമപരമായി നേരിടും. പ്രതിയായത് കൊണ്ട് ശിവന്‍കുട്ടി മന്ത്രിസ്ഥാനം രാജി വെക്കേണ്ട കാര്യമില്ല. യുഡിഎഫ് എംഎല്‍എമാരും ആക്രമിച്ചെങ്കിലും അത് ക്യാമറിയില്‍ പതിഞ്ഞില്ല എന്നും ജയരാജന്‍ പറഞ്ഞു. കൂടുതൽ തെളിവുകൾ ഹാജരാക്കാനുള്ള അവസരമായിട്ടാണു കോടതിവിധിയെ കാണുന്നതെന്ന് ജയരാജൻ പറഞ്ഞു.

    Also Read- Vava Suresh| വനംവകുപ്പ് നിയമങ്ങൾ പാലിച്ച് വാവ സുരേഷിന്റെ 'ആദ്യ പാമ്പ് പിടുത്തം'

    'സമസ്തയുടെ നിലപാട് ശരി'

    ജെൻഡർ യൂണിഫോം വിഷയത്തിലും വഖഫ് ബോർഡ് നിയമനത്തിലും സമസ്തയുടെ നിലപാട് ശരിയായത് കൊണ്ടാണ് സർക്കാർ അത് അംഗീകരിച്ചുകൊടുത്തതെന്ന് ഇ പി ജയരാജൻ പറഞ്ഞു. സമസ്തയോടും കാന്തപുരം സുന്നി വിഭാഗത്തോടും വിരോധം ഇല്ലാത്തത് കൊണ്ടാണ് അവരുടെ അഭിപ്രായങ്ങൾ മാനിക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.
    Published by:Rajesh V
    First published: