നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Jose K Mani | രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിതന്നെ : ഇടതുമുന്നണിയില്‍ തീരുമാനം

  Jose K Mani | രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിതന്നെ : ഇടതുമുന്നണിയില്‍ തീരുമാനം

  ഈ മാസം 29 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16-നാണ്

  • Share this:
   തിരുവനന്തപുരം:ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായി.മുഖ്യമന്ത്രയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

   ഈ മാസം 29 നായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്.

   രാജ്യസഭയിലേക്ക് ജോസ് കെ മാണ് തന്നെ മത്സരിക്കാനാണ് സാധ്യത.രണ്ട് വര്‍ഷം മാത്രമേ കാലാവധി ഉള്ളതിനാല്‍ ജോസ് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.നാളെ കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ് എം യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

   കടലാസ് ചോദിച്ചിട്ട് കൊടുത്തില്ല; ഒരു ബണ്ടില്‍ പേപ്പറും, 10 പേനയും നല്‍കി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

   കിടപ്പിലായ ബ്രെയിന്‍ ട്യൂമര്‍ രോഗിയായ യുവതിയ്ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയപ്പോള്‍ ഉണ്ടായ ദുരുനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ്. സര്‍ട്ടിഫിക്കറ്റിനായുള്ള ബന്ധപ്പെട്ട രേഖകളെല്ലാം സഹിതം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെത്തിയപ്പോള്‍വെള്ളപേപ്പറില്‍ അപേക്ഷ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഒരു പേപ്പര്‍ തരുമോ എന്ന് ചോദിച്ചെന്നും നല്‍കാനാവില്ലെന്നും മെഡിക്കല്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്നും പറഞ്ഞുവെന്ന് ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലിം പറയുന്നു.

   ഇതിനു പിന്നാലെ ഒരു ബണ്ടില്‍ എ ഫോര്‍ ഷീറ്റും 10 പേനയും താലൂക്ക് ആശുപത്രി ഓഫീസില്‍ ഏല്‍പ്പിച്ചായിരുന്നു പ്രതിഷേധം. പേപ്പര്‍ കഴിഞ്ഞാല്‍ വിളിച്ചു പറയണമെന്നും പറഞ്ഞേല്‍പ്പിച്ചാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീമും സഹായിയും തിരിച്ചു പോയത്.

   ശാരീരിക അവശതകളുള്ള ജനപ്രതിനിധിയായ തനിയ്ക്ക് ഈ അനുഭവമാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് കെപിഎം സലീം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുന്നത്.
   Published by:Jayashankar AV
   First published:
   )}