തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുട്ടനാട് സീറ്റ് എന്‍സിപിക്ക് തന്നെ നൽകും. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം സിപിഎം-സിപിഐ നേതാക്കള്‍ എന്‍സിപി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് എന്‍സിപിക്ക് തന്നെ നല്‍കാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ മൂന്ന് തവണയും കുട്ടനാട് സീറ്റില്‍ എന്‍സിപിയാണ് മത്സരിച്ചിരുന്നത്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് എന്‍സിപി നേതാക്കള്‍ നല്‍കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എന്‍സിപി വൈകാതെ അറിയിക്കും.
വൈകാതെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് എൽഡിഎഫ് യോഗം നിർദേശം നൽകിയിരിക്കുന്നത്. സ്ഥാനാർഥിയെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് എൻസിപി നേതൃത്വം വ്യക്തമാക്കി.
Also Read- കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും; ജോസഫ് വാഴയ്ക്കന് സാധ്യത
അതേസമയം കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍നിന്ന് കോൺഗ്രസ് ഏറ്റെടുത്തേക്കും. എന്നാല്‍ സീറ്റ് വിട്ടുനല്‍കില്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. അതേസമയം കുട്ടനാട് സീറ്റ് വെച്ചുമാറാനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. ഫെബ്രുവരി 25ന് ചേരുന്ന യോഗത്തില്‍ സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോസഫ് വാഴയ്ക്കനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനാണ് സാധ്യത. കേരളാ കോണ്‍ഗ്രസിനെ അനുനയിപ്പിച്ചതിന് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ആലോചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kuttanad, Kuttanad By Election, Ldf, Ncp, Ncp in kerala