തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മേൽക്കൈ

News18 Malayalam
Updated: October 12, 2018, 1:21 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് മേൽക്കൈ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മേല്‍ക്കൈ. 13 ഇടത്ത് ഇടതു മുന്നണി വിജയിച്ചപ്പോള്‍ യു ഡി എഫ് ആറിടത്തും ബി ജെ പി ഒരു വാര്‍ഡിലും വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നഗരസഭാ വാര്‍ഡുകളും ഇടതു മുന്നണി നിലനിര്‍ത്തി.

ശബരിമല സമരത്തിന് രാഷ്ട്രീയപിന്തുണ വേണ്ടെന്ന് ശശികുമാർ വർമ്മ

എട്ടു ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 10 വാര്‍ഡുകളില്‍ ഇടതു മുന്നണിയും അഞ്ചിടത്ത് യു ഡി എഫും ഒരു സീറ്റില്‍ ബി ജെ പിയും വിജയിച്ചു. തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്തില്‍ 28ആം മൈല്‍ വാര്‍ഡിലാണ് ബി ജെ പി വിജയിച്ചത്. കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് അംഗം രാജി വച്ച് സി പി എമ്മില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപതിരഞ്ഞെടുപ്പ് നടന്ന ബത്തേരി, തലശേരി നഗരസഭകളിലെ രണ്ടു വാര്‍ഡും ഇടതു മുന്നണി നിലനിര്‍ത്തി. രണ്ട് ബ്‌ളോക്ക് പഞ്ചായത്തു വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നതില്‍ താനൂര്‍ യു ഡി എഫ് നിലനിര്‍ത്തി, കണ്ണൂര്‍ എടയ്ക്കാട് വാര്‍ഡ് യു ഡി എഫില്‍ നിന്നും ഇടതു മുന്നണി പിടിച്ചെടുത്തു.

വാര്‍ഡുകളില്‍ പലതും കക്ഷികള്‍ മാറിമറിഞ്ഞെങ്കിലും കഴിഞ്ഞ തവണത്തെ ആകെ കക്ഷി നിലയില്‍ ഇക്കുറിയും മാറ്റമില്ല.
First published: October 12, 2018, 1:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading