HOME » NEWS » Kerala »

കണ്ണൂര്‍ കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി

ജില്ലാ കളക്ടര്‍ ടി വി സുഭാഷിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

news18
Updated: August 19, 2019, 6:05 PM IST
കണ്ണൂര്‍ കോര്‍പറേഷന്‍: ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി
ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്
  • News18
  • Last Updated: August 19, 2019, 6:05 PM IST
  • Share this:
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്‍കി. നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ പാസായിരുന്നു. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെയാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് സിപിഎം ജില്ലാസെക്രട്ടറി എംവി ജയരാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടര്‍ ടി വി സുഭാഷിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെയായിരുന്നു കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫിന് നഷ്ടമായത്.

Also Read: അവിശ്വാസം പാസായി; കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു

മേയര്‍ ഇപി ലതയ്‌ക്കെതിരേ യുഡി.എഫ് നല്‍കിയ അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പികെ രാഗേഷ് പിന്തുണക്കുകയായിരുന്നു. പികെ രാഗേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്തതിനു പിന്നാലെയാണ് മേയര്‍ക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഗേഷിന്റെ ജനാധിപത്യ സംരക്ഷണ മുന്നണി യുഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം രാഗേഷുമായി ബന്ധപ്പെട്ടതും മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം നല്‍കിയതും.

First published: August 19, 2019, 6:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories