• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഈ സർക്കാർ തുറന്നത് 347 ബാറുകൾ; പിടിച്ചത് 1000 കോടിയുടെ മയക്കുമരുന്ന്

ഈ സർക്കാർ തുറന്നത് 347 ബാറുകൾ; പിടിച്ചത് 1000 കോടിയുടെ മയക്കുമരുന്ന്

കഴിഞ്ഞ വർഷം ബിവറേജസ് കോർപറേഷൻ വഴി 14508 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്... ഇതിൽ 12,426 കോടി രൂപയും നികുതി വരുമാനമാണ്...

liquor-shop-875

liquor-shop-875

  • Last Updated :
  • Share this:
    തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാർ പൂട്ടിയ 347 ബാറുകൾ എൽഡിഎഫ് സർക്കാർ തുറന്നു. എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. നിലവിലെ അബ്ക്കാരി നിയമപ്രകാരം ത്രീ സ്റ്റാറോ അതിനു മുകളിലോ ഉള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എൻ. ഷംസുദ്ദീൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ടി.പി രാമകൃഷ്ണൻ.

    എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആയിരംകോടിയുടെ മയക്കുമരുന്ന് പിടികൂടിയതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. എക്സൈസ് വകുപ്പിൽ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

    കൊച്ചി - മാലെ ഫെറി സർവീസ്: എന്ത്? ഗുണങ്ങളെന്തൊക്കെ?

    ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന്‍റെ വിൽപനയിൽ കുറവുണ്ടായെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ വർഷം ബിവറേജസ് കോർപറേഷൻ വഴി 14508 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റതെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് സഭയിൽ പറഞ്ഞു. ഇതിൽ 12,426 കോടി രൂപ നികുതി വരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
    First published: