ഇന്റർഫേസ് /വാർത്ത /Kerala / സമരം ചെയ്ത എൽജിഎസ് ഉദ്യോഗാർഥികളെ സർക്കാർ ആശിപ്പിച്ച് വഞ്ചിച്ചു; കെമാൽ പാഷ

സമരം ചെയ്ത എൽജിഎസ് ഉദ്യോഗാർഥികളെ സർക്കാർ ആശിപ്പിച്ച് വഞ്ചിച്ചു; കെമാൽ പാഷ

കെമാൽ പാഷ

കെമാൽ പാഷ

എൽജിഎസ്കാർക്ക് സർക്കാർ പൊന്ന് കൊണ്ട് പുളിശ്ശേരി കാച്ചി കൊടുക്കാൻ ഒന്നും പോകുന്നില്ല. ആ പാവങ്ങളെ സർക്കാർ വെറുതെ ആശിപ്പിച്ചു.

  • Share this:

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്ത എൽജിഎസ് ഉദ്യോഗാർഥകളെ സർക്കാർ ആശിപ്പിച്ച് വഞ്ചിച്ചുവെന്ന് ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ. എൽജിഎസ്കാർക്ക് സർക്കാർ പൊന്ന് കൊണ്ട് പുളിശ്ശേരി കാച്ചി കൊടുക്കാൻ ഒന്നും പോകുന്നില്ല. ആ പാവങ്ങളെ സർക്കാർ വെറുതെ ആശിപ്പിച്ചു. ഈ അബദ്ധം സിപിഒ ഉദ്യോഗാർഥികൾക്ക് പറ്റരുതെന്നും കെമാൽ പാഷ.

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന സിപിഒ ഉദ്യോഗാർത്ഥികളുടെ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജസ്റ്റിസ് കെമാൽ പാഷ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ഉദ്യോഗാർത്ഥികളുടേത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. മറ്റൊരു ലിസ്റ്റ് വരുന്നത് വരെ എങ്കിലും സിപിഒ ഉദ്യോഗാർഥികളുടെ നിലവിലെ ലിസ്റ്റിന്റെ കാലാവധി നീട്ടി കൊടുക്കേണ്ടതായിരുന്നു.

You may also like:മകൾക്ക് മുന്നിൽ നഗ്നത പ്രദർശനം; മകൾ FB live ഇട്ടു; പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്ത എൽജിഎസ് ഉദ്യോഗാർഥകളെ സർക്കാർ വഞ്ചിച്ചു. എൽജിഎസ്കാർക്ക് സർക്കാർ പൊന്ന് കൊണ്ട് പുളിശ്ശേരി കാച്ചി കൊടുക്കാൻ ഒന്നും പോകുന്നില്ല. ആ പാവങ്ങളെ സർക്കാർ വെറുതെ ആശിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ആണ് അവർ സമരം അവസാനിപ്പിച്ചത്. എന്നാൽ

ആ അബദ്ധം സിപിഒ ഉദ്യോഗാർത്ഥികൾക്ക് പറ്റരുത്.

കേരളത്തിൽ സർക്കാർ ജോലി കിട്ടണം എങ്കിൽ ഒന്നുകിൽ ഡിവൈഎഫ്ഐയിൽ ചേരണം. അല്ലെങ്കിൽ സിപിഎം നേതാക്കളുടെ ബന്ധുക്കൾ ആയാലും മതി. എല്ലാം ശരിയാക്കും എന്ന് പറഞ്ഞിട്ട് എന്താണ് എൽഡിഎഫ് സർക്കാർ ശരിയാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

You may also like:വരുന്നത് കടുത്ത വേനൽ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തു വിട്ട താപനില വിവരങ്ങൾ അറിയാം

തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും കെമാൽപാഷ മറുപടി നൽകി. സൗകര്യമുള്ള മണ്ഡലം ലഭിച്ചാൽ മത്സരിക്കും. പുനലൂരിൽ മത്സരിക്കാനില്ലെന്ന് യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്. കളമശേരിയോ തൃക്കാക്കരയോ കിട്ടിയാൽ സൗകര്യം എന്നറിയിച്ചിട്ടുണ്ട്.

You may also like:ഒരേ കാർ അഞ്ച് പേർക്ക് വിറ്റു; OLX ലെ ലക്ഷങ്ങളുടെ തട്ടിപ്പ് വീരൻ പിടിയിൽ

നിലവിൽ അവിടെയുള്ളവരെ വലിച്ച് താഴെയിടാനുമില്ല. അവർക്ക് എന്നെ വേണമെങ്കിൽ മതിയെന്നും സ്വതന്ത്രനായി മത്സരിക്കാനില്ലെന്നുമായിരുന്നു കെമാൽ പാഷയുടെ പ്രതികരണം.

വിരമിച്ച ശേഷം രാഷ്ട്രീയ പ്രസ്താവനകളിലൂടെ ജനശ്രദ്ധ നേടിയ ജഡ്ജിയാണ് കെമാല്‍ പാഷ. യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് പരിഗണിക്കുമെന്ന് നേരത്തെയും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എറണാകുളം നഗരപരിസരത്തെ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കാനാണ് താല്‍പര്യമെന്നും യുഡിഎഫ് നേതൃത്വത്തിനെ അറിയിച്ചിരുന്നു. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ലെന്നും മത്സരിച്ച് വിജയിച്ച് എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം വേണ്ടന്നും അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

First published:

Tags: Kemal pasha, Kerala PSC