'എതിർപ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതുസർക്കാർ ഉപേക്ഷിക്കില്ല': മുഖ്യമന്ത്രി പിണറായി വിജയൻ

ഇടമൺ- കൊച്ചി 400 കെവി പവർഹൈവേ മുഖ്യമന്ത്രി നാടിനു സമർപ്പിച്ചു

News18 Malayalam | news18-malayalam
Updated: November 18, 2019, 11:31 PM IST
'എതിർപ്പുയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതുസർക്കാർ ഉപേക്ഷിക്കില്ല': മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
പത്തനംതിട്ട: എതിർപ്പ് ഉയരുന്നു എന്നതുകൊണ്ട് മാത്രം ഒരു പദ്ധതിയും ഇടതു സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വൈദ്യുതി മേഖലയ്ക്ക് വൻ നേട്ടമാകുന്ന തിരുനൽവേലി- ഇടമൺ- കൊച്ചി 400 കെവി പവർഹൈവേ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ചില പ്രത്യേക കേന്ദ്രങ്ങളാണ് ഈ പദ്ധതി മുടക്കാൻ ശ്രമിച്ചതെന്നും സർക്കാരിന്റെ ശക്തി എന്താണെന്ന് അവർ മനസിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read- 'പവർ വരണ വഴി കണ്ടോ...'; മന്ത്രി എം എം മണിയുടെ 'പവർ പോസ്റ്റ്' ഏറ്റെടുത്ത് അണികൾ

ഇന്ത്യയുടെ ഏതു ഭാഗത്തുനിന്നും 400 കെവി ശൃംഖലയിലൂടെ കേരളത്തിലേക്കു വൈദ്യുതി എത്തിക്കാൻ കഴിയുന്ന പവർ ഹൈവേയാണ് തിരുനൽവേലി-ഇടമൺ- കൊച്ചി 400 കെവി. 2000 മെഗാവാട്ട് ശേഷിയുള്ള കൂടംകുളം ആണവ വൈദ്യുത നിലയത്തിൽ നിന്നു കേരളത്തിന്റെ വൈദ്യുതി വിഹിതമായ 266 മെഗാവാട്ട്, പ്രസരണ നഷ്ടം കുറച്ച് സംസ്ഥാനത്ത് എത്തിക്കുന്നതിനു വേണ്ടി ആസൂത്രണം ചെയ്തതാണ് ഈ പദ്ധതി. ഏറെ എതിർപ്പുകൾ നേരിട്ടാണ് പദ്ധതി പൂർത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ എതിർപ്പ് ഉയർത്തിയവർക്ക് സർക്കാരിന്റെ ശക്തി പിന്നീട് മനസിലായി.

അടൂർ ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം മണി അധ്യക്ഷനായിരുന്നു. വൈദ്യുതി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. 2005 ഓഗസ്റ്റിൽ പ്രവർത്തനാനുമതി ലഭിച്ച പദ്ധതി 2008 മാർച്ചിലാണ് ആരംഭിച്ചത്. 2010ൽ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതി പ്രദേശവാസികളുടെ പ്രതിഷേധം മൂലം തടസപ്പെട്ടിരുന്നു. ലൈൻ കടന്നു പോകുന്ന പ്രദേശങ്ങളിലുള്ളവരുടെ എതിർപ്പു കുറയ്ക്കുവാൻ പ്രത്യേക നഷ്ടപരിഹാര പാക്കേജിനും പിന്നീട് സർക്കാർ രൂപം നൽകിയിരുന്നു.


First published: November 18, 2019, 11:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading