നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പളളിക്കൂടം തുണച്ചു; എരുമേലിയിൽ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് 

    പളളിക്കൂടം തുണച്ചു; എരുമേലിയിൽ വൈസ് പ്രസിഡന്റ് സ്ഥാനവും എൽഡിഎഫിന് 

    യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡണ്ടായി നിയമിക്കപ്പെട്ട ബിനോയ് ഇലവുങ്കലിനു എതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയം കാണുകയായിരുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
    കോട്ടയം: എരുമേലി പഞ്ചായത്തിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ നേരത്തെ ഉണ്ടായിരുന്ന രാഷ്ട്രീയ നീക്കങ്ങളുടെ തുടക്കമാണ് ഇത്തവണ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഉണ്ടായത്. നേരത്തെ പ്രസിഡണ്ടായി സിപിഐഎമ്മിലെ തങ്കമ്മ ജോർജ് കുട്ടിയും, വൈസ് പ്രസിഡണ്ട് ആയി യുഡിഎഫ് പിന്തുണയോടെ ബിനോയ് ഇലവുങ്കലും ആണ് പഞ്ചായത്ത് ഭരിച്ചത്. ഇതിൽ തങ്കമ്മ ജോർജ് കുട്ടിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ് സംഘം വിട്ടു നിന്നതോടെ പരാജയപ്പെടുകയായിരുന്നു. നിലവിൽ തങ്കമ്മ ജോർജ്ജുകുട്ടി വീണ്ടും പഞ്ചായത്ത് പ്രസിഡണ്ടായി.

    അതേസമയം യുഡിഎഫ് പിന്തുണയോടെ വൈസ് പ്രസിഡണ്ടായി നിയമിക്കപ്പെട്ട ബിനോയ് ഇലവുങ്കലിനു എതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയം കാണുകയായിരുന്നു. തുടർന്ന് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഐയിലെ അനിശ്രീ സാബു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയത്. അനിശ്രീ വൈസ് പ്രസിഡണ്ട് ആയതോടെ പ്രധാനപ്പെട്ട രണ്ട് സ്ഥാനങ്ങളും വനിതകൾ ഭരിക്കുന്നു എന്ന പ്രത്യേകതയും എരുമേലി ഗ്രാമപഞ്ചായത്തിന് കൈവന്നു.

    കഴിഞ്ഞ  കുറെ കാലങ്ങളായി രാഷ്ട്രീയ അസ്ഥിരത നിലനിൽക്കുന്ന എരുമേലിയിൽ പ്രകാശ് പള്ളിക്കൂടം എന്ന കോൺഗ്രസ് നേതാവാണ് താരം. 23 അംഗ ഭരണസമിതിയിൽ 11 വീതം സീറ്റുകൾ എൽഡിഎഫിനും യുഡിഎഫിനും ആണ്.  കോൺഗ്രസ് വിമതനായി വിജയിച്ച ബിനോയ് ഇലവുങ്കലിന്റെ പിന്തുണയിലാണ് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അന്ന് യുഡിഎഫ് വിജയിച്ചത്. എന്നാൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരംഗത്തിന്റെ വോട്ട് അബദ്ധത്തിൽ അസാധു ആകുകയായിരുന്നു. തുടർന്നു നടന്ന നറുക്കെടുപ്പിലാണ് സിപിഎമ്മിലെ തങ്കമ്മ ജോർജ് കുട്ടി പഞ്ചായത്ത് പ്രസിഡണ്ട് ആയത്.

    അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് പ്രകാശ് പള്ളിക്കൂടം വിട്ടു നിന്നതോടെ  കോൺഗ്രസിന്റെ പ്രമേയം പരാജയപ്പെട്ടു. അങ്ങനെ തങ്കമ്മ ജോർജ്ജുകുട്ടി വീണ്ടും ഭരിച്ചു. ഇപ്പോൾ നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ  പ്രകാശ് പള്ളിക്കൂടം വീണ്ടും തുണച്ചതോടെയാണ് ഇടതുമുന്നണിക്ക് വിജയിക്കാനായത്.

    നിർണായകഘട്ടങ്ങളിൽ തങ്ങളെ സഹായിച്ച പ്രകാശ് പള്ളിക്കൂടത്തെ വൈസ് പ്രസിഡണ്ട് ആക്കാൻ ആയിരുന്നു സിപിഎം തീരുമാനം. എന്നാൽ സിപിഐ ഈ നീക്കത്തെ എതിർത്തതോടെ സിപിഎം ശ്രമം പരാജയപ്പെട്ടു. അതോടെയാണ് അനിശ്രീയെ വൈസ് പ്രസിഡന്റ് ആകാൻ ഇടതുമുന്നണിയിൽ ധാരണയായത്. നേരത്തെ  കൂറുമാറി വോട്ട് ചെയ്ത് പ്രകാശ് പള്ളിക്കൂടത്തെ കോൺഗ്രസ് പുറത്താക്കിയിരുന്നു.

    രാഷ്ട്രീയ കച്ചവടമാണ് എരുമേലിയിൽ നടക്കുന്നതെന്ന് കോൺഗ്രസ് നേരത്തെതന്നെ ആരോപിച്ചിരുന്നു. എന്നാൽ വിമതന്റെ പിന്തുണ ഉണ്ടായിട്ടും ഭാഗ്യം തുണച്ചില്ല എന്നതാണ് ആദ്യം നടന്ന പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഉണ്ടായത്. എരുമേലിയിലെ രാഷ്ട്രീയ നീക്കങ്ങൾ അവസാനിക്കുന്നില്ല എന്ന സൂചന കൂടിയാണ് ഓരോദിവസവും പുറത്തു വരുന്നത്.എരുമേലിയിലെ രാഷ്ട്രീയ നീക്കങ്ങൾ ഇവിടെ അവസാനിക്കുന്നില്ല എന്ന സൂചനയും കോൺഗ്രസ് തരുന്നുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ആയിരുന്നു കഴിഞ്ഞ തവണ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാൽ നേതാക്കളുടെ കണ്ണുവെട്ടിച്ച് പ്രകാശ് പള്ളിക്കൂടം കടന്നുകളഞ്ഞതാണ്  കോൺഗ്രസിനെ വെട്ടിലാക്കിയത്.
    Published by:Jayesh Krishnan
    First published:
    )}