പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം എസ് ഡി പി ഐ പിന്തുണയോടെ ഇടതുമുന്നണിക്ക്. സിപിഎമ്മിലെ ബിനു ജോസഫ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് അംഗങ്ങളുള്ള യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. മുൻപ് രണ്ട് തവണ തെരഞ്ഞെടുപ്പ് നടന്നപ്പോൾ എസ് ഡി പി ഐ പിന്തുണച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎം രാജിവെച്ചിരുന്നു.
പഞ്ചായത്തിൽ ഇടതുമുന്നണിക്കും എൻഡിഎയ്ക്കും അഞ്ച് വീതം സീറ്റുകളാണ് ഉള്ളത്. രണ്ട് യുഡിഎഫ് പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. രണ്ട് തവണ നടന്ന തെരഞ്ഞെടുപ്പിലും എസ് ഡി പി ഐ പിന്തുണ എൽ ഡി എഫ് സ്വീകരികരിക്കാതിരുനതിന് പിന്നാലെയാണ് വീണ്ടും എസ് ഡി പി ഐ പിന്തുണയിൽ അധികാരത്തിലെത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയും മത്സരിച്ചിരുന്നു.
Also Read-
Sthree Sakthi SS 257 Kerala Lottery Result| സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ്; ഒന്നാം സമ്മാനമായ 75 ലക്ഷം ആർക്ക്?
അതേസമയം, ആലപ്പുഴ തിരുവൻവണ്ടൂരിൽ ബിജെപി വിരുദ്ധ സഖ്യം അധികാരത്തിലെത്തി. തിരുവൻവണ്ടൂർ പഞ്ചായത്തിൽ എൽഡിഎഫിലെ ബിന്ദു കുരുവിള പ്രസിഡന്റായി. കോൺഗ്രസ് പിന്തുണയിലാണ് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനം നേടിയത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഏഴ് വോട്ടുകൾ നേടിയാണ് ബിന്ദു കുരുവിള പ്രസിഡന്റ് ആയത്. 13 അംഗ ഭരണ സമിതിയിൽ ബിജെപിക്ക് അഞ്ചും സിപിഎമ്മിന് നാലും കോൺഗ്രസിന് മൂന്ന് അംഗങ്ങളും ആണ് ഉണ്ടായിരുന്നത്. ഒരു സ്വതന്ത്രൻ വിട്ടുനിന്നു.
Also Read-
COVID 19| തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിയന്ത്രണം
തൃശ്ശൂർ അവിണിശ്ശേരി പഞ്ചായത്തിൽ ബിജെപി അധികാരം ഏറ്റു. ഹൈക്കോടതി വിധിയെ തുടർന്നാണ് ബിജെപി അംഗങ്ങളായ ഹരി സി നരേന്ദ്രൻ പ്രസിഡന്റായും ഗീത സുകുമാരൻ വൈസ് പ്രസിഡന്റ് ആയും സ്ഥാനം ഏറ്റെടുത്തത്. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ചടങ്ങിൽ നിന്നു വിട്ടുനിന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു തവണ യുഡിഎഫ് പിന്തുണയോടെ എൽഡിഎഫ് അംഗങ്ങൾ വിജയിച്ചെങ്കിലും രാജി വച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതി ബിജെപി അംഗങ്ങളോട് അധികാരം ഏൽക്കാൻ ഉത്തരവിട്ടത്.
Also Read-
രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ ബിജെപി ഭരണം പിടിച്ചു. ആലപ്പുഴയിലെ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലാണ് ബിജെപി അധികാരം പിടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയായിരുന്നു.
ബിജെപിയിലെ ബിന്ദു പ്രദീപാണ് പുതിയ് പ്രസിഡന്റ്. സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രനെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് ഏഴും സിപിഎമ്മിന് നാലും വോട്ട് ലഭിച്ചു. ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല, സ്വതന്ത്ര അംഗം ബിജെപിയെ പിന്തുണക്കുകയായിരുന്നു. ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി.
Also Read-
Covid 19| മകനും ഭാര്യയ്ക്കും കോവിഡ് പോസിറ്റീവ്; കെകെ ശൈലജ ടീച്ചർ ക്വാറന്റീനിൽഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.