HOME » NEWS » Kerala » LDF IS WORRIED ABOUT PIRAVOM MUNICIPAL ADMINISTRATION FOLLOWING THE RESIGNATION OF GILS PERIYAPURAM RV TV

ജിൽസ് പെരിയപ്പുറത്തിന്റെ രാജി; പിറവം നഗരസഭാ ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിൽ എൽഡിഎഫ്

27 അംഗ നഗരസഭയിൽ ഒരാൾ രാജിവെച്ചതിനെ തുടർന്ന് നിലവിൽ 26 പേരാണ് ഇപ്പോഴുള്ളത്. ഇതിൽ 14 പേർ എൽ ഡി എഫിന്റെയും 12 പേർ യു ഡി എഫിന്റെയും ജനപ്രതിനിധികളാണ്.

News18 Malayalam | news18-malayalam
Updated: March 11, 2021, 5:12 PM IST
ജിൽസ് പെരിയപ്പുറത്തിന്റെ രാജി; പിറവം നഗരസഭാ ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിൽ എൽഡിഎഫ്
ജിൽസ് പെരിയപ്പുറം
  • Share this:
കൊച്ചി: സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജിൽസ് പെരിയപ്പുറം കേരള കോൺഗ്രസിൽ നിന്ന് രാജി വെച്ചതോടെ പിറവം നഗരസഭ ഭരണം നഷ്ടമാകുമെന്ന ആശങ്കയിൽ എൽ ഡി എഫ്.  ജിൽസ് പെരിയപ്പുറം യു ഡി എഫിലേക്ക് മാറിയാൽ എൽ ഡി എഫിനും യു ഡി എഫിനും തുല്യ സീറ്റ് നിലയിലാകും.

27 അംഗ നഗരസഭയിൽ ഒരാൾ രാജിവെച്ചതിനെ തുടർന്ന് നിലവിൽ 26 പേരാണ് ഇപ്പോഴുള്ളത്. ഇതിൽ 14 പേർ എൽ ഡി എഫിന്റെയും 12 പേർ യു ഡി എഫിന്റെയും ജനപ്രതിനിധികളാണ്. ജിൽസ് യു ഡി എഫിൽ എത്തിയാൽ അംഗങ്ങളുടെ എണ്ണം ഇരുമുന്നണികൾക്കും 13 വീതം ആകും. ഇതോടെ നറുക്കെടുപ്പിലൂടെ വീണ്ടും ചെയർപേഴ്സണനെയും വൈസ് ചെയർ പേഴ്സണനെയും തെരഞ്ഞെടുക്കേണ്ടി വരും.

Also Read- 'സിന്ധുമോള്‍ മികച്ച സ്ഥാനാർഥി; പുറത്താക്കാന്‍ ലോക്കല്‍ കമ്മിറ്റിക്ക് അധികാരമില്ല'; പ്രാദേശിക നേതൃത്വത്തെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ

പാർട്ടിയിൽ നിന്ന് രാജി വെച്ചു എങ്കിലും നഗരസഭ കൗൺസിലർ സ്ഥാനം രാജി വെക്കില്ല എന്നാണ് ജിൽസിന്റെ നിലപാട്. തന്നെ ജയിപ്പിച്ചത് പാർട്ടി അല്ല,  നാട്ടുകാർ ആണെന്നും ജിൽസ് പറയുന്നു. പിറവം നഗരസഭയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരംഗം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ ജില്‍സിന് വിപ്പ് നൽകാനും പാർട്ടിക്ക് ആവില്ല

നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ടുവരണമെങ്കിൽ അധികാരമേറ്റെടുത്ത ശേഷം ആറു മാസം കഴിയണം. അതുകൊണ്ടുതന്നെ ജിൽസ് യു ഡി എഫിൽ എത്തിയാലും തൽക്കാലത്തേക്ക് എൽ ഡി എഫിന് ഭരണം നഷ്ടമാകില്ല. എന്നാൽ ഭാവിയിൽ ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പാർട്ടിയിൽ രാജിവെച്ച് എങ്കിലും ജിൽസ് യു ഡി എഫിലേക്ക് പോകില്ല എന്നാണ് എൽ ഡി എഫിലെ പ്രതീക്ഷ. ജിൽസിനെ അനുനയിപ്പിക്കാൻ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് നേരിട്ട് എത്തുകയും ചെയ്തിരുന്നു.

Also Read- കേരളാ കോൺഗ്രസിൽ ചേരും, എതി‍‍ര്‍പ്പ് കാര്യമാക്കുന്നില്ല': പി റവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിനെ സിപിഎം പുറത്താക്കി

പിറവം സീറ്റ്‌ നിഷേധിച്ചതിനെ തുടർന്ന് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമ‍ശനവുമായി ജിൽസ് പെരിയപ്പുറം രംഗത്തെത്തിയിരുന്നു. കൊടും ചതിയാണ് ജോസ് തന്നോട് ചെയ്തതെന്നും സീറ്റ് കച്ചവടത്തിന് ജോസ് ശ്രമിക്കുകയാണെന്നും ജിൽസ് ആരോപിച്ചു. സിന്ധുമോളെ ചുമക്കേണ്ട ഗതികേട് പിറവിത്തിനില്ല. പാര്‍ട്ടിയിൽ നിന്നും പുറത്താക്കിയെന്നത് നാടകമാണ്. സിപിഎം പുറത്താക്കിയ ആൾക്ക് വേണ്ടി പിറവത്ത് എങ്ങനെ സിപിഎം പ്രവ‍ര്‍ത്തക‍ര്‍ പ്രചാരണത്തിനിറങ്ങുമെന്നും ജിൽസ് ചോദിച്ചു. സ്ഥാനാർഥിയായി നിൽക്കാൻ പണം വേണമെന്ന് ജോസ് കെ മാണി പറഞ്ഞു. എന്റെ കൈയിൽ പണമില്ല, അതാണ് പ്രശ്നം. പാര്‍ട്ടി വിട്ടെങ്കിലും തൽക്കാലം എങ്ങോട്ടേക്കുമില്ല. പി ജെ ജോസഫ് വിഭാഗം ക്ഷണിച്ചിട്ടുണ്ട്. പക്ഷേ നിലവിലെങ്ങോട്ടുമില്ലെന്നും ജിൽസ് വ്യക്തമാക്കി.

എന്നാൽ പിറവത്തേത് പേയമെന്റ് സീറ്റെന്ന ജിൽസ് പെരിയപ്പുറത്തിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. പിറവത്ത് രണ്ടില ചിഹ്നത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി സിന്ധുമോൾ ജേക്കബ് മത്സരിക്കുമെന്നും ജോസ് കെ മാണി ആവ‍ര്‍ത്തിച്ചു.
Published by: Rajesh V
First published: March 11, 2021, 5:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories