നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കര ചെയർപേഴ്സണിനെതിരെ എൽ.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

  തൃക്കാക്കര ചെയർപേഴ്സണിനെതിരെ എൽ.ഡി.എഫ്. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി

  യുഡിഎഫ് അംഗങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി എൽഡിഎഫ് 

  തൃക്കാക്കര നഗരസഭ

  തൃക്കാക്കര നഗരസഭ

  • Share this:
  തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന് എതിരെ എൽ.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. 17 അംഗങ്ങളാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്. യു.ഡി.എഫ്. കൗൺസിലർമാരുടെ ഉൾപ്പെടെ പിന്തുണ പ്രതീക്ഷിക്കുന്നതായി എൽ.ഡി.എഫ്. കൗൺസിലർമാർ പറഞ്ഞു.

  പണക്കിഴി വിവാദത്തെത്തുടർന്ന് ചെയർപേഴ്സൺ അജിത തങ്കപ്പനെതിരായ സമരത്തിന് പിന്നാലെയാണ് അവിശ്വാസപ്രമേയ നീക്കം. 43 അംഗങ്ങളുള്ള നഗരസഭ കൗൺസിലിൽ 21 പേരുടെ പിന്തുണയാണ് യുഡിഎഫിന് ഉള്ളത്. ഇതിൽ നാലുപേർ യുഡിഎഫ് വിമതർമാരായി വിജയിച്ചവരാണ്. നേരത്തെ യുഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഒരംഗത്തിന്റെ പിന്തുണ എൽ.ഡി.എഫ്. ഉറപ്പാക്കിയിട്ടുണ്ട്. ഇതോടെ എൽഡിഎഫിന് 18 പേരുടെ വോട്ടുകൾ ലഭിക്കും. അവിശ്വാസ പ്രമേയ നോട്ടീസിൽ 17 പേരാണ് ഒപ്പിട്ടിരിക്കുന്നത്. എൽഡിഎഫിന്റെ ഒരംഗത്തിന് കോവിഡ് ആണ്. അതുകൊണ്ട് പ്രമേയ നോട്ടീസിൽ ഒപ്പിടാനായിട്ടില്ല.

  അസംതൃപ്തരെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചു. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സന് എതിരെ നിലപാടെടുത്ത കോൺഗ്രസ് കൗൺസിലർ സുരേഷുമായി ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസാരിച്ചു. താൻ ഉന്നയിച്ച ആവശ്യങ്ങളിൽ പാർട്ടി എന്ത് നിലപാട് എടുക്കും എന്നറിഞ്ഞ ശേഷം ആർക്ക് വോട്ട് ചെയ്യും എന്ന് സുരേഷ് തീരുമാനിക്കും. നഗരകാര്യ റീജണൽ ജോയിന്റ് ഡയറക്ടർക്കാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.  രണ്ടാഴ്ചയ്ക്കുള്ളിൽ കൗൺസിൽ ചേർന്ന് വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള തിയതി വൈകാതെ തീരുമാനിക്കും. വിപ്പ് ലംഘിച്ച് എതിര്‍ ചേരിക്ക് ആരെങ്കിലും വോട്ടുചെയ്താല്‍ കൂറുമാറ്റമടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങും. കഴിഞ്ഞദിവസം കൗണ്‍സില്‍ യോഗം ചേരാന്‍ നോട്ടീസ് നല്‍കിയെങ്കിലും മാറ്റിവെയ്ക്കുകയായിരുന്നു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ചെയര്‍പേഴ്‌സണ് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. അതേസമയം പണക്കിഴി വിവാദത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പക്കലാണ്. വിശദമായ അന്വേഷണം സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന

  പണക്കിഴി ആരോപണത്തിൽ അജിത തങ്കപ്പന് എതിരെ  ശക്തമായ പ്രതിഷേധമാണ് എൽ.ഡി.എഫ്. സംഘടിപ്പിച്ചിരുന്നത്. നഗരസഭ ഓഫീസിനു മുന്നിൽ നടത്തിവന്നിരുന്ന സമരപരമ്പര അവസാനിപ്പിച്ചു. ഇതിന്റെ ഭാഗമായി ബഹുജന സമരം സംഘടിപ്പിച്ചു.

  Summary: LDF issues notice for non confidence motion against Thrikkakkara chairperson. Altogether 17 councillors from the LDF have signed the petition
  Published by:user_57
  First published:
  )}