• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Assembly Election Result | പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് മുന്നേറ്റം; കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്

Kerala Assembly Election Result | പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് മുന്നേറ്റം; കോന്നിയില്‍ കെ. സുരേന്ദ്രന്‍ മൂന്നാമത്

തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും അയിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.

News18

News18

  • Last Updated :
  • Share this:
    പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. ആദ്യമണിക്കൂറിലെ ഫലസൂചനകളനുസരിച്ച് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എല്‍.ഡി.എഫിനാണ് ലീഡ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിൽ മൂന്നാം സ്ഥാനത്താണ്.

    തിരുവല്ലയില്‍ മാത്യു ടി. തോമസും കോന്നിയില്‍ കെ.യു. ജനീഷ്‌കുമാറും അയിരത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. കോന്നിയിലെ വോട്ടെണ്ണലില്‍ ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ റോബിന്‍ പീറ്ററായിരുന്നു മുന്നില്‍. ആറന്മുളയില്‍ വീണ ജോര്‍ജിന്റെ ലീഡ് നൂറില്‍ താഴെ മാത്രമാണ്.

    ലീഡ് നില @ 10 AM

    വയനാട് മാനന്തവാടിയിൽ  ഇടത് സ്ഥാനാർഥി ഒ.ആർ കേളു 6023 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി 21 36 വോട്ടിന് ലീഡ് ചെയ്യുന്നു. സിറ്റിംഗ് എം.എൽ.എ ഷാഫി പറമ്പിൽ രണ്ടാം സ്ഥാനത്താണ്. ചേലക്കരയിൽ 8799 വോട്ടിന് ഇടത് സ്ഥാനാർഥി ലീഡ് ചെയ്യുന്നു. കൊല്ലത്ത്
    മുകേഷ് 2196 വോട്ടിന് മുന്നിൽ

    മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്- 4,635 വോട്ടിന് ലീഡ് ചെയ്യുന്നു. ഏറനാട്-യു.ഡി.എഫ്- 1994, വണ്ടൂര്‍-യു.ഡി.എഫ്- 417, മഞ്ചേരി- യു.ഡി.എഫ്- 1625,  വേങ്ങര-യു.ഡി.എഫ്- 2,931, വള്ളിക്കുന്ന്- യു.ഡി.എഫ്- 697, തിരൂരങ്ങാടി-യു.ഡി.എഫ്- 274,
    താനൂര്‍-യു.ഡി.എഫ്- 2074, തിരൂര്‍-യു.ഡി.എഫ്- 930, കോട്ടക്കല്‍-യു.ഡി.എഫ്- 4,003, തവനൂര്‍-യു.ഡി.എഫ്- 1352, പൊന്നാനി-എല്‍.ഡി.എഫ് -3873, വി അബ്ദുറഹ്മാൻ : 13021, പി കെ ഫിറോസ് : 15095

    കുന്നത്തുനാട് മണ്ഡലത്തിൽ എൽ.ഡി.എഫ് ലീഡ് ചെയ്യുന്നു. മുവാറ്റുപുഴയിലും എൽ.ഡി.എഫിനാണ് ലീഡ്. വയനാട് ബത്തേരിയിൽ ഐ.സി ബാലകൃഷൻ UDF 4842 ലീഡ് ചെയ്യുന്നു
    മൂന്നു റൗണ്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ കൊച്ചിയിലെ വോട്ടിംഗ് നില എൽ.ഡി.എഫ്- 15639, യു.ഡി.എഫ്-9659, എൻ.ഡി.എ- 4249
    Published by:Aneesh Anirudhan
    First published: