അവിശ്വാസം പാസായി; കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു

കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് യു.ഡി.എഫിന്റെ പ്രമേയത്തെ പിന്തുണച്ചു.

news18-malayalam
Updated: August 17, 2019, 2:56 PM IST
അവിശ്വാസം പാസായി; കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു
ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്
  • Share this:
കണ്ണൂര്‍: കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ശേഷിക്കെ കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. മേയര്‍ ഇ.പി.ലതയ്ക്കെതിരേ യു.ഡി.എഫ് നല്‍കിയ അവിശ്വാസപ്രമേയം പാസായി. കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി.കെ രാഗേഷ് യു.ഡി.എഫിന്റെ പ്രമേയത്തെ പിന്തുണച്ചു.

പി.കെ രാഗേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി അടുത്തതിനു പിന്നാലെയാണ് മേയര്‍ക്കെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഗേഷിന്റെ ജനാധിപത്യ സംരക്ഷണ മുന്നണി യുഡിഎഫിനു പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം രാഗേഷുമായി ബന്ധപ്പെട്ടതും അവിശ്വാസ പ്രമേയം നൽകാൻ തീരുമാനിച്ചതും.

ഡെപ്യൂട്ടി മേയറായി രാഗേഷ് തുടരാനും മേയര്‍ സ്ഥാനം കോണ്‍ഗ്രസും ലീഗും പങ്കിടാനുമാണു നിലവിലെ ധാരണ. ആദ്യ ടേമില്‍ കോണ്‍ഗ്രസിന്റെ സുമ ബാലകൃഷ്ണനും അവസാന ടേമില്‍ ലീഗിന്റെ സി.സീനത്തും മേയറാകും.

Also Read കണ്ണൂർ കോര്‍പറേഷനിൽ ഭരണം പിടിക്കാൻ കോൺഗ്രസ്

First published: August 17, 2019, 2:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading