എൽഡിഎഫ് പിന്തുണച്ചു: ബിജെപിയെ പരാജയപ്പെടുത്തി യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ്

ബിജെപിയിലെ കെ.കെ. വിപിനചന്ദ്രനെ ഏഴു വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെടുത്തിയത്.

News18 Malayalam | news18-malayalam
Updated: November 12, 2019, 9:43 AM IST
എൽഡിഎഫ് പിന്തുണച്ചു: ബിജെപിയെ പരാജയപ്പെടുത്തി യുഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ്
ldf udf
  • Share this:
കോട്ടയം: പള്ളിക്കത്തോട് പഞ്ചായത്തിൽ ഇടതു മുന്നണിയുടെ പിന്തുണയിൽ യുഡിഎഫ് പ്രതിനിധി പഞ്ചായത്ത് പ്രസിഡന്റായി. മുൻ ധാരണപ്രകാരം കോണ്‍ഗ്രസിലെ ജിജി അഞ്ചാനി രാജി വച്ച ഒഴിവില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ഷാജി ഐസക് ഇല്ലിക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിൽ രണ്ട് അംഗങ്ങളുള്ള എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യുകയായിരുന്നു.

നിലവിൽ അഞ്ച് അംഗങ്ങളാണ് യുഡിഎഫിനുള്ളത്.  ഇതിൽ കോൺഗ്രസിന്റെ മൂന്നും കേരള കോൺഗ്രസിന്റെ രണ്ട് അംഗങ്ങളുമുണ്ട്.  നേരത്തെ കേരള കോൺഗ്രസിലെ ഒരംഗത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യായാക്കിയിരുന്നു. ഇതോടെ കോൺഗ്രസിന്റെയും ബിജെപിയുടെയും അംഗബലം അഞ്ച് വീതമായി.

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ.കെ. വിപിനചന്ദ്രനെ ഏഴു വോട്ടുകള്‍ക്കാണ് യുഡിഎഫ് പരാജയപ്പെടുത്തിയ ത്.

മുന്‍ധാരണ പ്രകാരം ആദ്യ ഒന്നേകാല്‍ വര്‍ഷവും അവസാന ഒന്നേകാല്‍ വര്‍ഷവും കേരള കോണ്‍ഗ്രസിനും ഇട യ്ക്കുള്ള രണ്ടരവര്‍ഷം കോണ്‍ഗ്രസിനും പ്രസിഡന്റ് സ്ഥാനം നൽകാമെന്നതായിരുന്നു.

Also Read ഈ രാഷ്ട്രീയ നേതാക്കൾ ഇനി വെള്ളിത്തിരയിലെ ദമ്പതിമാർ

First published: November 12, 2019, 9:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading