ഇന്റർഫേസ് /വാർത്ത /Kerala / ഹർത്താലിനെ പിന്തുണയ്ക്കില്ല; ജനുവരി 26ന് മനുഷ്യച്ചങ്ങല: എൽഡിഎഫ്

ഹർത്താലിനെ പിന്തുണയ്ക്കില്ല; ജനുവരി 26ന് മനുഷ്യച്ചങ്ങല: എൽഡിഎഫ്

എ. വിജയരാഘവൻ

എ. വിജയരാഘവൻ

രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍ പേരാട്ടത്തില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

  • Share this:

തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ വര്‍ഗീയ സംഘടന ആഹ്വാനം ചെയ്ത ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.  രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള തുടര്‍ പേരാട്ടത്തില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26ന് സംസ്ഥാനത്ത് എല്‍ഡിഎഫ് മനുഷ്യച്ചങ്ങല തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

also read:BREAKING: ഹർത്താലിന് ആഹ്വാനം ചെയ്ത് ജാഥ; 90 പേർ അറസ്റ്റിൽ

കാസര്‍കോട് മുതല്‍ തിരുവനനന്തപുരം വരെ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ എല്‍ഡിഎഫ് എന്ന നിലയില്‍ മാത്രമല്ല സഹകരിക്കുന്ന മുഴുവന്‍ കക്ഷികളെയും കണ്ണിചേര്‍ക്കുമെന്ന് വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തീരുമാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ ദുര്‍നയങ്ങളെ എതിര്‍ക്കുന്ന എല്ലാവരെയും പങ്കാളികളാക്കാനുള്ള ശ്രമം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.മനുഷ്യച്ചങ്ങലയുടെ പ്രചാരണാര്‍ഥം ജില്ലകളില്‍ എല്‍ഡിഎഫ് പ്രചാരണജാഥകള്‍ സംഘടിപ്പിക്കും.

അതേസമയം ബിജെപി നിലപാടുകള്‍ക്ക് സഹായകരമാകുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്ന സംഘടനകളെ സഹകരിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍കൈയില്‍ ഇന്ന് തിരുവനന്തപുരത്ത് നടത്തിയ സംയുക്ത സത്യഗ്രഹം പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള നല്ലപ്രതികരണമായെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തി.

കേരളം മതനിരപേക്ഷതയ്ക്ക് ഒപ്പമാണെന്ന് സര്‍ക്കാരും പ്രതിപക്ഷവും കക്ഷിനേതാക്കളും പങ്കെടുത്ത സംയുക്ത സത്യഗ്രഹത്തിന് പ്രഖ്യാപിക്കാനായി.കേരളത്തിന് അഭിമാനകരവും ആവേശകരവുമായ അനുഭവമാണ് സംയുക്ത സത്യഗ്രഹം പകര്‍ന്നത്. എൽഡിഎഫ് യോഗം വിലയിരുത്തി.

ശക്തമായ പ്രക്ഷോഭം സംസ്ഥാനമെങ്ങും തുടരും. വ്യാഴാഴ്ച 14 ജില്ലാ കേന്ദ്രങ്ങളിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

First published:

Tags: A vijayaraghavan, Cab protest, Harthal in kerala, Ldf