നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പണിയായുധവുമായി പോയ കർഷകനെ കൊലയാളിയാക്കുന്നു; വ്യാജ പ്രചരണങ്ങൾക്ക് എതിരെ LDF സ്ഥാനാർഥി പരാതി നല്‍കി

  പണിയായുധവുമായി പോയ കർഷകനെ കൊലയാളിയാക്കുന്നു; വ്യാജ പ്രചരണങ്ങൾക്ക് എതിരെ LDF സ്ഥാനാർഥി പരാതി നല്‍കി

  തെരഞ്ഞെടുപ്പ് പ്രചരണ വാഹനവ്യൂഹത്തിൽ നിന്ന് വടിവാൾ വീണെന്ന പ്രചാരണത്തിനെതിരെ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൽ .ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷ് പരാതി നൽകി.

  • News18
  • Last Updated :
  • Share this:
   പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചരണ വാഹനവ്യൂഹത്തിൽ നിന്ന് വടിവാൾ വീണെന്ന പ്രചാരണത്തിനെതിരെ പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൽ .ഡി.എഫ് സ്ഥാനാർഥി എം.ബി രാജേഷ് പരാതി നൽകി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പാലക്കാട് എസ്.പിക്കുമാണ് പരാതി നൽകിയത്. അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്നതായി കാണിച്ചാണ് ഇടതു മുന്നണി സ്ഥാനാർത്ഥി പരാതി നൽകിയിരിക്കുന്നത്.

   വെള്ളിയാഴ്ചയാണ് ഇടതുമുന്നണിയെ വെട്ടിലാക്കിയ സംഭവം നടന്നത്.  വൈകുന്നേരം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി.രാജേഷ് ഒറ്റപ്പാലം പുലാപ്പറ്റയില്‍ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തെ അനുഗമിച്ചിരുന്നവരിൽ  ഒരാളുടെ  ബൈക്കിൽ നിന്ന് ആയുധം താഴെ വീണത്. തൊട്ടു പിന്നാലെ വന്ന ബൈക്ക് യാത്രികർ ആയുധം താഴെ വീണ സ്കൂട്ടറിന് മറ തീർക്കുകയും താഴെ വീണ ആയുധം വാഹനത്തിൽ വെച്ച് യാത്ര തുടരുകയും ചെയ്തു.

   ഇത് വടിവാൾ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഇത് വടിവാൾ അല്ലെന്നും കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന  മടവാൾ ആണെന്നുമാണ് ഇടതു നേതൃത്വം നൽകുന്ന വിശദീകരണം.

   ഇത് വാർത്തയാതോടെയാണ് സംഭവം വിവാദമായത്. വാഹനത്തിൽ നിന്ന് ആയുധം വീണ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വ്യാജ പ്രചാരണം നടത്തുന്നെന്ന് ആരോപണവുമായി ഇടതുമുന്നണി സ്ഥാനാർഥി തന്നെ പരാതി നൽകിയിരിക്കുന്നത്.

   ഒളിക്യാമറ വിവാദം: എം.കെ രാഘവന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം

   വാഴക്കുല വെട്ടി കടയില്‍ കൊടുത്തശേഷം എൽ.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത കര്‍ഷകനെ കോൺഗ്രസും യു.ഡി.എഫും അപമാനിക്കുകയാണെന്നാണ് ഇടതുപക്ഷത്തിന്‍റെ ആരോപണം. മാരകായുധങ്ങളുമായി പ്രചാരണത്തിന് എത്തിയെന്ന് ആരോപിച്ച് കർഷക സമൂഹത്തെ മുഴുവനായും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇടതുപക്ഷം ആരോപിക്കുന്നു.

   കോണിക്കഴിയിലെ വാഴ കർഷകനായ മമ്പുറം വീട്ടിൽ ഷാജി ഹുസൈൻ തോട്ടത്തിൽ നിന്ന് വാഴക്കുല വെട്ടി തൊട്ടടുത്ത പച്ചക്കറി കടയിൽ കൊടുത്ത ശേഷം മടവാൾ സ്കൂട്ടറിന്‍റെ മുൻഭാഗത്ത് വെച്ച് സ്വീകരണ സ്ഥലത്തേക്ക് പോകുകയായിരുന്നെന്നും സമയം വൈകുമെന്നതിനാലാണ് വീട്ടിലേക്ക് പോകാതിരുന്നതെന്നും തോട്ടത്തിലെ വേഷത്തിൽ തന്നെ പ്രചാരണത്തിൽ പങ്കെടുത്തതെന്നുമാണ് പാർട്ടിവൃത്തങ്ങളുടെ വിശദീകരണം.

   സംഭവം നടന്ന പുലാപ്പറ്റ ഉമ്മനഴി, കോണിക്കഴി ഭാഗങ്ങളില്‍ ഇടയ്ക്കിടെ സി.പി.എം - കോണ്‍ഗ്രസ്, സി.പി.എം - ബി.ജെ.പി. സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണ്.

   First published:
   )}