കള്ളവോട്ട് ആരോപണം യുഡിഎഫിനെതിരെയും; ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്

പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിൽ ബൂത്ത് കൈയേറി വ്യാപക കള്ളവോട്ട് നടന്നതായാണ് എൽഡിഎഫ് ആരോപിക്കുന്നത്

news18
Updated: April 29, 2019, 9:12 PM IST
കള്ളവോട്ട് ആരോപണം യുഡിഎഫിനെതിരെയും; ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂസ് 18
  • News18
  • Last Updated: April 29, 2019, 9:12 PM IST
  • Share this:
കണ്ണൂർ: യുഡിഎഫിനെതിരെയും കള്ള വോട്ട് ആരോപണം. കണ്ണൂരിൽ ലീഗ് പ്രവർത്തകൻ രണ്ട് തവണ വോട്ട് ചെയ്തതായി ആരോപിച്ച് എൽഡിഎഫ് പരാതി നൽകി. കല്യാശേരി മാടായി അറുപത്തിയൊമ്പതാം ബൂത്തിൽ കള്ളവോട്ട് നടന്നു. മുഹമ്മദ് ഫായിസ് എന്നയാൾ 69,70 നമ്പർ ബൂത്തുകളിൽ വോട്ട് ചെയ്തതായി ദൃശ്യങ്ങളിലുണ്ട്. 69-ാം നമ്പർ ബൂത്തിൽ 381-ാം നമ്പർ വോട്ടറായിരുന്നു ഫായിസ്.

ആഷിഖ് എന്നയാൾ രണ്ട് തവണ വോട്ട് ചെയ്തതായും ആരോപണമുണ്ട്. 69-ാം നമ്പർ ബൂത്തിലെ 76-ാം നമ്പർ വോട്ടറായ ആഷിക് പല തവണ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ആഷിഖ് മൂന്നുതവണ ബൂത്തിൽ കയറിയിറങ്ങുന്നതും വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

'കണ്ണൂരിലേത് കള്ളവോട്ട്, CPM പഞ്ചായത്ത് അംഗം രാജിവെക്കണം'; നടപടിയെടുക്കാൻ നിർദേശം നൽകിയെന്ന് ടിക്കാറാം മീണ

പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിൽ ബൂത്ത് കൈയേറി വ്യാപക കള്ളവോട്ട് നടന്നതായാണ് എൽഡിഎഫ് ആരോപിക്കുന്നത്. കല്യാശേരി നിയോജകമണ്ഡലത്തിൽ മുസ്ലീം ലീഗിന് ഏറ്റവുമധികം സ്വാധീനമുള്ള പ്രദേശമാണ് പുതിയങ്ങാടി.
First published: April 29, 2019, 9:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading