• HOME
  • »
  • NEWS
  • »
  • kerala
  • »
  • തലസ്ഥാനം സ്തംഭിക്കും; ഒരു ലക്ഷം പേർ രാജ് ഭവൻ വളയും; ഗവർണർ ഡൽഹിയിൽ

തലസ്ഥാനം സ്തംഭിക്കും; ഒരു ലക്ഷം പേർ രാജ് ഭവൻ വളയും; ഗവർണർ ഡൽഹിയിൽ

ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം

  • Share this:
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായുള്ള എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ച് ചൊവ്വാഴ്ച നടക്കും. ഒരു ലക്ഷം പേരെ അണിനിരത്തുമെന്നാണ് പ്രഖ്യാപനം. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമരം ഉദ്ഘാടനം ചെയ്യും. പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാര്‍ച്ചില്‍ പങ്കെടുപ്പിക്കും. അതേസമയം, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡൽഹിയിലാണുള്ളത്. ഈ മാസം 20 ന് മാത്രമേ അദ്ദേഹം മടങ്ങിവരൂ.

Also Read- മുഖ്യമന്ത്രി-ഗവ‍ർണർ പോര്: കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെ ഓർഡിനൻസ് എങ്ങനെ സ്വാധീനിക്കും?

ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിഷേധത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ സമരത്തിന് നേതൃത്വം നൽകും. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും.

Also Read- സ്ഥാനം രാജിവയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കുഴഞ്ഞു വീണ കേരളാ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് മരിച്ചു

പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് സമരം. അതേസമയം, എൽഡിഎഫ് പ്രഖ്യാപിച്ചിട്ടുള്ള രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹാജര്‍ ഉറപ്പു നല്‍കി ഉദ്യോസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് ഹർജി സമർപ്പിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവര്‍ണര്‍ക്കെതിരെ സമരരംഗത്തിറക്കാന്‍ ശ്രമമെന്ന് ഹര്‍ജിയിൽ പറയുന്നു. ഹാജര്‍ ഉറപ്പു നല്‍കിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുവെന്നും സുരേന്ദ്രന്‍റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരെ തടയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read- നിയമനം UGC ചട്ടപ്രകാരമല്ല; കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം ഹൈക്കോടതി റദ്ദാക്കി

സർവകലാശാലകളുടെ മികവ് തകർക്കുന്നതാണ് ഗവർണറുടെ നീക്കമെന്ന് ആരോപിച്ചാണ് ഇടതുമുന്നണി സമരം നടത്തുന്നത്. കേരളത്തിലെ വിവിധ ക്യാംപസുകളിൽ പ്രതിഷേധ സംഗമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.
Published by:Rajesh V
First published: