തിരുവനന്തപുരം: കോർപറേഷൻ ഭരണം നിലനിർത്തി ഇടതുമുന്നണി. നിലവിലെ മേയർ ശ്രീകുമാറും മേയർ സ്ഥാനാർത്ഥി ഒലീനയും വിജയം കണ്ടില്ലെങ്കിലും നൂറിൽ 51 സീറ്റിലും വിജയം നേടി എൽ.ഡി.എഫ്. ഭരണം നിലനിർത്തി.
2015ലെ തിരഞ്ഞെടുപ്പിൽ ആരംഭിച്ച ചരിത്രം ഇക്കുറിയും ബി.ജെ.പി. പിന്തുടർന്നു. 34 ഇടത്താണ് എൻ.ഡി.എ. നേട്ടം കൈവരിച്ചത്. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പൂജപ്പുര വാർഡിൽ നിന്നും മത്സരിച്ച് വിജയം നേടിയപ്പോൾ മേയർ സ്ഥാനാർത്ഥിയായി കണ്ടുവച്ച പി.അശോക് കുമാർ പാൽക്കുളങ്ങര വാർഡിൽ ഗംഭീര വിജയം നേടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപ് വരെ പ്രതിപക്ഷസ്ഥാനം അലങ്കരിച്ചിരുന്ന യു.ഡി.എഫ്. ഇത്തവണ കേവലം 10 സീറ്റുകളിൽ ഒതുങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.