കോട്ടയം; ശബരിമലയിൽ കൂടുതല്‍ ധനസഹായം നല്‍കിയത് ഇടതു സര്‍ക്കാരാണെന്ന മുഖ്യമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 1500 കോടി രൂപയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ശബരിമലയിൽ ചെലവഴിച്ചത്. മൂന്നുവര്‍ഷത്തിനിടെ 47.4 കോടി രൂപ മാത്രമാണ് ഇടതുസര്‍ക്കാര്‍ ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച തുകയെ കുറിച്ചാണ്. പക്ഷേ സര്‍ക്കാര്‍ പണം അനുവദിക്കാതെ പ്രഖ്യാപനം മാത്രമാണ് നടത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത്
640 കോടി രൂപ റോഡ് വികസനത്തിന് മാത്രം ചെലവഴിച്ചെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് മാർക്ക് ദാന അദാലത്ത് ആരംഭിച്ചതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണവും ഉമ്മൻ ചാണ്ടി നിഷേധിച്ചു.
യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് അന്ന് താൻ പങ്കെടുത്തത്. ജനസമ്പര്‍ക്ക പരിപാടി മാതൃകയിൽ സംഘടിപ്പിച്ച പരിപാടിയിൽ സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ കാലതാമസം ഉൾപ്പെടെയുള്ള പരാതികളാണ് പരിഗണിച്ചത്. ഒന്നര മുതല്‍ 2.15 വരെയാണ് താന്‍ പരിപാടിയിൽ പങ്കെടുത്തത്. സ്ഥലം എംഎല്‍എ സുരേഷ് കുറുപ്പും പരിപാടിക്ക് എത്തിയിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
അദാലത്തില്‍ പുതുതായി ഒരു തീരുമാനവും എടുത്തില്ല. തീരുമാനമെടുക്കേണ്ട വിഷയങ്ങൾ 30 ദിവസത്തിനകം തീർപ്പാക്കണമെന്നു മാത്രമാണ് തീരുമാനിച്ചത്.
ജലീലിനെതിരെ ആരോപണമുണ്ടായ സാഹചര്യത്തില്‍ ഈ വിഷയവും അന്വേഷണപരിധിയില്‍ വരട്ടേയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
Also Read
'കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നത് ശരിയല്ല'; ചെന്നിത്തലയുടെ മകനെതിരായ ആരോപണത്തില്‍ ജലീലിനെ തിരുത്തി കോടിയേരിഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.