നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ എൽഡിഎഫ് ഗൃഹസത്യാഗ്രഹസമരം ഏപ്രിൽ 28ന്

  കേന്ദ്രത്തിന്‍റെ വാക്സിൻ നയത്തിനെതിരെ എൽഡിഎഫ് ഗൃഹസത്യാഗ്രഹസമരം ഏപ്രിൽ 28ന്

  കോ​വി​ഡിന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ല്‍​പി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേതെ​ന്ന്​ എ​ല്‍.​ ഡി.​ എ​ഫ്​ ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

  എ വിജയരാഘവൻ

  എ വിജയരാഘവൻ

  • Share this:
   തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രത്തിന്‍റെ വാ​ക്സി​ന്‍ ന​യ​ത്തിനെതിരെ ഏ​പ്രി​ല്‍ 28ന് ​എ​ല്‍. ​ഡി. ​എ​ഫ്​ പ്ര​വ​ര്‍​ത്ത​ക​രുടെ ആഭിമുഖ്യത്തിൽ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ല്‍ സത്യാഗ്രഹ സമരം. വൈ​കി​ട്ട് 5.30 മു​ത​ല്‍ ആ​റ് മ​ണി വ​രെ ആയിരിക്കും ഇടതുമുന്നണി പ്രവർത്തകരുടെ സ​ത്യ​ഗ്ര​ഹ സമരം. കോ​വി​ഡിന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​ന് വി​ല ക​ല്‍​പി​ക്കാ​ത്ത സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റേതെ​ന്ന്​ എ​ല്‍.​ ഡി.​ എ​ഫ്​ ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

   ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ നി​ന്നൊ​ഴി​ഞ്ഞു​മാ​റി എ​ല്ലാ ഭാ​ര​വും സം​സ്ഥാ​ന​ങ്ങ​ളു​ടെ ത​ല​യി​ലി​ടു​ക​യാ​ണ് കേന്ദ്ര സർക്കാരെന്ന് എ വിജയരാഘവൻ പറഞ്ഞു. കോ​വി​ഡ് സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് താ​ങ്ങാ​നാ​കാ​ത്ത അ​ധി​ക​ഭാ​ര​മാ​ണ് കേ​ന്ദ്രം അ​ടി​ച്ചേ​ല്‍​പി​ക്കു​ന്നത്. വാ​ക്സി​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ങ്കി​ല്‍ സം​സ്ഥാ​നം വി​ല കൊ​ടു​ത്ത്​ വാ​ങ്ങ​ണ​മെ​ന്ന് പ​റ​ഞ്ഞ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ ജ​ന​ങ്ങ​ളെ അ​വ​ഹേ​ളി​ക്കു​ക​യാ​ണെന്നും എ വിജയരാഘവൻ പറഞ്ഞു.

   കേ​ന്ദ്രം വാ​ക്സി​ന്‍ ത​ന്നി​ല്ലെ​ങ്കി​ലും സ്വ​ന്തം നി​ല​യി​ല്‍ വി​ല​ കൊ​ടു​ത്തു​വാ​ങ്ങി ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം മലയാളി സമൂഹത്തിന് വലിയ ആശ്വാസകരമാണ്. ഇ​തി​നു​ള്ള അ​ധി​ക​െ​ച​ല​വാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് 1300 കോ​ടി രൂ​പ​യാ​ണ്. പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളും അ​നു​ഭാ​വി​ക​ളും കൈ​യ​യ​ച്ച്‌ സം​ഭാ​വ​ന ന​ല്‍​ക​ണം. കേ​ര​ളീ​യ​സ​മൂ​ഹ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന കേ​ന്ദ്ര​സ​മീ​പ​ന​ത്തി​നെ​തി​രാ​യ മ​റു​പ​ടി​യാ​യി വാ​ക്സി​ന്‍ ച​ല​ഞ്ച് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

   മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽനിന്ന്

   പരമാവധി ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കിഹേര്‍ഡ് ഇമ്യൂണിറ്റി വികസിപ്പിക്കുന്നതാണ് ഈ മഹാവ്യാധിക്കെതിരായുള്ള ഏറ്റവും മികച്ച പ്രതിരോധം എന്നാണ് സംസ്ഥാനം കണക്കാക്കുന്നത്. ആ നിലയ്ക്ക് മെയ് ഒന്ന് മുതല്‍ 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനുള്ള കേന്ദ്രത്തിന്‍റെ തീരുമാനത്തെ കേരളം സ്വാഗതം ചെയ്യുന്നു. അത് കാര്യക്ഷമമാക്കുന്നതിന് ഘട്ടം ഘട്ടമായി വാക്സിന്‍ നല്‍കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതാണ് ഉചിതം. വിവിധ പ്രായക്കാര്‍ക്ക് വിവിധ സമയങ്ങള്‍ അനുവദിക്കാം. പ്രായഭേദമെന്യേ മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കാം.
   താങ്ങാവുന്ന വിലക്ക് വാക്സിന്‍ ലഭിക്കാതിരുന്നത് കോവിഡിനെ അതിജീവിക്കുക എന്ന നമ്മുടെ ലക്ഷ്യ സാക്ഷാല്‍കാരത്തിന് വലിയ വെല്ലുവിളി ഉയര്‍ത്താം എന്ന ആശങ്ക യോഗത്തില്‍ അറിയിച്ചു.
   ഇതിനോടകം 55.09 ലക്ഷം പേര്‍ക്ക് വാക്സിന്‍റെ ഒന്നാമത്തെ ഡോസും 8.37 ലക്ഷം പേര്‍ക്ക് രണ്ടാമത്തെ ഡോസും സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്.
   ഇവിടെ വയോധികരുടെയും മറ്റ് രോഗങ്ങളുള്ളവരുടെയും വലിയ സംഖ്യ ഉണ്ട്. 45 വയസ്സിലധികമുള്ള 1.13 കോടി ആളുകളുണ്ട്. ഇപ്പോഴുള്ള 4 ലക്ഷം ഡോസിന്‍റെ സ്റ്റോക്ക് 2 ദിവസം കൊണ്ട് തീരും. ഇതുകൊണ്ടൊക്കെ തന്നെ 50 ലക്ഷം ഡോസിനായുള്ള കേരളത്തിന്‍റെ ആവശ്യം ന്യായമായ ഒന്നാണ്. അത് എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

   ഈ മഹാമാരിയുടെ ഘട്ടത്തില്‍ സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനത പരിഗണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യമായി വാക്സിന്‍ ലഭ്യമാക്കി ദേശീയ തലത്തില്‍ തന്നെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി വികസിപ്പിച്ചെടുക്കണം എന്നതാണ് കേരളത്തിന്‍റെ നിലപാട്. 400 രൂപയ്ക്ക് വാക്സിന്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം എന്നുണ്ടെങ്കില്‍ ഏകദേശം 1,300 കോടി രൂപ ഇപ്പോള്‍ ചെലവ് വരും. ഇത് സംസ്ഥാനത്തിനുമേല്‍ അധിക സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കും. കാരണം, ഈ മഹാമാരിയുടെ ഘട്ടത്തില്‍ ഇപ്പോള്‍ തന്നെ അടിയന്തര ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കി ആളുകളുടെ ജീവന്‍ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് വലിയ തോതില്‍ പണം ചെലവഴിക്കേണ്ടി വരുന്നുണ്ട് എന്നതും പ്രധാന മന്ത്രിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സില്‍ ചൂണ്ടിക്കാട്ടി. ക്രഷ് ദി കേര്‍വ് എന്ന സംസ്ഥാനത്തിന്‍റെ ലക്ഷ്യത്തിന് കേന്ദ്രത്തിന്‍റെ എല്ലാ സഹകരങ്ങളും അഭ്യര്‍ത്ഥിച്ചിട്ടുമുണ്ട്.

   വാക്സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്ക് കൈമാറിയതാണ് പ്രശ്നം. കേന്ദ്ര സര്‍ക്കാരിനു 150 രൂപയ്ക്ക് നല്‍കുന്ന വാക്സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
   സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട നിശ്ചയിക്കാത്തതിനാല്‍ വാക്സിനു വേണ്ടിയുള്ള മത്സരവും ഉടലെടുക്കും. ലക്ഷക്കണക്കിനു മനുഷ്യരെ നിത്യേന രോഗികളാക്കുന്ന മഹാമാരിയെ നേരിടുമ്പോള്‍ ഒട്ടും ആശാസ്യമായ അവസ്ഥയല്ല ഇത്. സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുന്ന സംസ്ഥാനങ്ങളെ കൂടുതല്‍ വിഷമകതകളിലേയ്ക്ക് തള്ളിവിടുന്നതാണ് കേന്ദ്ര ഗവൺമെന്റിന്റെ വാക്സിന്‍ നയം.
   കയ്യില്‍ പണമുള്ളവര്‍ മാത്രം വാക്സിന്‍ സ്വീകരിച്ചോട്ടെ എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാകില്ല. സ്വതന്ത്ര ഇന്ത്യയില്‍ ഇത്ര കാലം തുടര്‍ന്നു വന്ന സൗജന്യവും സാര്‍വത്രികവുമായ വാക്സിനേഷന്‍ എന്ന നയം നടപ്പിലാക്കാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കുക തന്നെ ചെയ്യും.

   ഈ മഹാമാരിയെ തടയാന്‍ നമുക്ക് മുന്‍പിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്സിനേഷന്‍. ഭൂരിഭാഗം പേരും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ മാത്രമേ, സമൂഹത്തിനും പ്രതിരോധം ആര്‍ജ്ജിക്കാന്‍ സാധിക്കൂ. ജനങ്ങളുടെ ജീവന്‍ കാക്കുന്നതിനോടൊപ്പം, നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പരമാവധി ആളുകളിലേക്ക് എത്തണം.
   അതിനായി പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിനേറ്റവും വലിയ പിന്തുണയായി മാറുന്നത് ജനങ്ങള്‍ തന്നെയാണ്. ഇന്നലെ നിങ്ങളുടെ ചോദ്യത്തിനുത്തരമായി ഇക്കാര്യത്തിൽ യുവാക്കൾ അടക്കമുള്ളവരുടെ ആവേശകരമായ പ്രതികരണത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. വാക്സിനുകള്‍ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ ഇന്നലെ മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്.

   പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്‍റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്.
   ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം.

   വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം.

   ആവര്‍ത്തിച്ച് നടത്താനുള്ള ഒരു അഭ്യര്‍ത്ഥന എല്ലാവരും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നതാണ്. നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ കഴിയണം.
   രോഗം പടരുന്നതിന്‍റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തില്‍നിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമ.
   Published by:Anuraj GR
   First published:
   )}