ഉമ്മൻ ചാണ്ടിയുടെ മണ്ഡലം എന്ന പേരിൽ അറിയപ്പെടുന്ന കോട്ടയം പുതുപ്പള്ളിയിൽ അടിതെറ്റി കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരണം എൽ.ഡി.എഫ്. നേടി. കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇവിടെ യു.ഡി.എഫ്. തോൽവി നേരിടുന്നത്. എൽ.ഡി.എഫ്. 9, യു.ഡി.എഫ്. 6, ബി.ജെ.പി. 3 എന്നിങ്ങനെയാണ് സീറ്റ് നില.
നിലവിൽ നിബു ജോൺ ആണ് ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ്.
തുടർച്ചയായ 11 തിരഞ്ഞെടുപ്പുകൾ വിജയിച്ച് പുതുപ്പള്ളിയിൽ നിന്നും എം.എൽ.എ.ആയി അസംബ്ലിയിലേക്കിത്തിയ ചരിത്രമാണ് ഉമ്മൻ ചാണ്ടിയുടേത്. 1970ൽ ഇരുപത്തിയേഴാം വയസ്സിലാണ് ചാണ്ടി ഇവിടെ നിന്നും ആദ്യമായി മത്സരിച്ച് വിജയിച്ചത്. അന്ന് 7000ത്തിൽ പരം വോട്ടുകൾക്ക് വിജയിച്ച് ഉമ്മൻ ചാണ്ടി മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala local body Election 2020, Kerala local body election 2020 result, Kerala panchayat election 2020 result