നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • News18 Exclusive | 'ഇടതുമുന്നണിക്ക് തുടർ ഭരണമുണ്ടാകും'; കോൺഗ്രസ് കോവിഡ് വ്യാപനത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജൻ

  News18 Exclusive | 'ഇടതുമുന്നണിക്ക് തുടർ ഭരണമുണ്ടാകും'; കോൺഗ്രസ് കോവിഡ് വ്യാപനത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി ജയരാജൻ

  News18 Exclusive | ജനം ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫ് അനുദിനം ദുർബലപ്പെടുകയാണെന്നും യുഡിഎഫിൽ നിന്ന് കൂടുതൽ പേർ ഇടതുമുന്നണിയിലേക്കെത്തുമെന്നും ഇ.പി.ജയരാജൻ

   മന്ത്രി ഇപി ജയരാജൻ

  മന്ത്രി ഇപി ജയരാജൻ

  • Share this:
  തിരുവനന്തപുരം: ഇടതുമുന്നണി തുടർച്ചയായി കേരളം ഭരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. എല്ലാത്തിനേയും അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനം ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫ് അനുദിനം ദുർബലപ്പെടുകയാണെന്നും യുഡിഎഫിൽ നിന്ന് കൂടുതൽ പേർ ഇടതുമുന്നണിയിലേക്കെത്തുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ന്യൂസ് 18 കേരളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇ.പി നിലപാട് പ്രഖ്യാപിച്ചത്.

  തുടർ‌ ഭരണം ഉറപ്പ്;  ജനം അതാഗ്രഹിക്കുന്നു

  സംസ്ഥാനത്ത് ഒരു തുടർ ഗവൺമെന്റ് ഉണ്ടാകാൻ പോകുന്നു. അത് യുഡിഎഫിനെ ഭയപ്പെടുത്തുകയാണ്. അതോടെ യുഡിഎഫ് ഇല്ലാതാകും. അത്തരം രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഈ അഞ്ചുവർഷം മാത്രമല്ല, പിന്നീടും ഈ ഗവൺമെന്റിന് തുടർച്ചയുണ്ടാകും.

  യു‍ഡിഎഫ് തകരും

  ഇടതുമുന്നണിയുടെ അടിത്തറ വികസിക്കുകയാണ്. യുഡിഎഫിനു പിന്നിൽ അണിനിരന്നിരുന്ന ജനങ്ങൾ ഇടതുമുന്നണിയിലേക്ക് വരുന്നുണ്ട്. യുഡിഎഫിന് പഴയപോലുള്ള മുന്നണിയായി നിലനിൽക്കാനാകില്ല. അവർ എല്ലുംതോലുമായി മാറും. ഇപ്പോൾ കക്ഷികൾ ആരെങ്കിലും വരുമെന്ന് പറയുന്നില്ല. പക്ഷേ, അവർക്കൊപ്പമുള്ള അണികൾ‌ വലിയതോതിൽ എൽഡിഎഫിലേക്ക് വരും. പി.ജെ.ജോസഫ് സർക്കാരിനെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.

  കേരളത്തിൽ യുഡിഫ് ദുർബലപ്പെടുകയാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ അംഗീകാരം. ഈ ഗവൺമെന്റായതുകൊണ്ട് കേരളം രക്ഷപ്പെട്ടു എന്നാണ് ജനങ്ങൾ പറയുന്നത്. സർക്കാർ ജീവനക്കാരോട് ആറു ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം ഹൈക്കോടതിയിൽ പോയി. ജനക്ഷേമ പദ്ധതികളും ദുരാതാശ്വാസ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തി കേരളത്തെ തകർക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം.

  പ്രളയകാലത്തു ചെയ്തതു തന്നെ ഇപ്പോഴും  ചെയ്യുന്നു. ജനങ്ങൾക്കെതിരേയാണ് പ്രതിപക്ഷത്തിന്റെ യുദ്ധം. ജനങ്ങൾ‌ യുഡിഎഫിനെ കൈവിടുന്നു. യുഡിഎഫ് തകരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് എന്തൊക്കെയോ വിളിച്ചു പറയുന്നത്. അതുകൊണ്ട് അവർ രക്ഷപ്പെടില്ലെന്നു മാത്രമല്ല, കൂടുതൽ അപകടത്തിലേക്ക് പോകും.

  വാഗ്ദാനങ്ങൾ നിറവേറ്റാനായി

  തെരഞ്ഞെടുപ്പ്കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഈ സർക്കാരിനായി.  തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റാനായി. രണ്ടു പ്രളയങ്ങളും നിപയും ഇപ്പോൾ കോവിഡും മുന്നേറ്റത്തെ തടസ്സപ്പെടുത്തി. ഇവയെ അതിജീവിച്ച് മുന്നോട്ടു പോകാനാണ് ശ്രമം. ജനങ്ങളെ ഉൾപ്പെടുത്തി, അവരുടെ സഹകരണത്തോടെയായിരുന്നു അതിജീവനം.

  അവസാന വർഷത്തെ മുൻഗണന

  സ്വന്തം കാലിൽ നിന്ന് അഭിവൃദ്ധിപ്പെടണം. അതിനാണ് മുൻഗണന. പ്രവാസികൾ നാടിന്റെ നട്ടെല്ലാണ്. ഒരുകോടിയിലധികം വരുന്ന പ്രവാസികളിൽ  പലരും നാട്ടിലേക്ക് തിരിച്ചുവരികയാണ്. അവരെക്കൂടി സംരക്ഷിക്കാനുള്ള പദ്ധതികൾ ഉണ്ടാകും.കാർഷിക-വ്യാവസായിക രംഗത്ത് വളർച്ചയുണ്ടാക്കണം. കാർ‌ഷിക ഉത്പന്നങ്ങൾ വ്യവസായങ്ങളുടെ അസംസ്കൃത വസ്തുക്കളായി മാറ്റും. കൃഷിയും വ്യവസായും സംയോജിപ്പിച്ചുള്ള പദ്ധതികൾക്കാണ് മുൻഗണന.

  വികസന പദ്ധതികൾ

  പ്രളയം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതു മറികടക്കാനുള്ള റീ ബിൾഡ് കേരളയുമായി മുന്നോട്ടു പോകും. കേരളത്തിൽ വികസന പദ്ധതികൾ കൊണ്ടുവന്നതെല്ലാം ഇടതു സർക്കാരുകളാണ്. 1957ലെ ഇഎംഎസ് സർക്കാർ മുതർ. ഗ്വാളിയോർ റയോൺ‍സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അന്നു തുടങ്ങിയതാണ്. ജനങ്ങൾക്കു വേണ്ടിയിട്ടുള്ള വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയത് ഇടതു സർക്കാരുകളാണ്.

  മുഖ്യമന്ത്രിയെ ടാർജറ്റ് ചെയ്യുന്നു; യുഡിഎഫിന് അസഹിഷ്ണുത

  മുഖ്യമന്ത്രി ആകുന്നതിനു മുൻപേയും പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച് അധിക്ഷേപിച്ചിരുന്നു. അതൊന്നും തെളിയിക്കാനായില്ല. ഇപ്പോഴും അതുതന്നെയാണ് യുഡിഎഫ് ചെയ്യുന്നത്. കേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നത്. നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ  മകളെപ്പോലും അധിക്ഷേപിക്കുന്ന നീചമായ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. അവർ നേരത്തെ ഉന്നയിച്ച എന്തെങ്കിലും തെളിയിക്കാനായോ. അവർക്ക് അസഹിഷ്ണുതയാണ്.
  TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
  കോവിഡ് വ്യാപനത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുന്നു
  മറ്റു ജില്ലക്കാരെ കൊണ്ടു വരാൻ കോൺഗ്രസ് ബസുകൾ ഏർപ്പെടുത്തിയെന്നു പറയുന്നു. ഒരു സുരക്ഷയും പാലിക്കാതെയാണ് അവർ ആളുകളെ കൊണ്ടുവരുന്നത്. ആളുകളെ ബസിൽ കൊണ്ടുവന്ന് തോന്നുന്നിടത്ത് ഇറക്കിവിടുന്നു. ഇതു ജനങ്ങളെ ഇതു ഭയപ്പെടുത്തുന്നു. എല്ലാം അലങ്കോലമാക്കാനാണ് ശ്രമം. രോഗവ്യാപനത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണ്.  ജനങ്ങളെ രക്ഷിക്കാനല്ല അവർ ഇതു ചെയ്യുന്നത്. കണ്ണൂർ പട്ടണത്തിൽ ആളുകളെ കൊണ്ടുവന്നു വിടുകയാണ്. ഇതിൽ രോഗികൾ ഉണ്ടോയെന്നു പോലും അറിയില്ല.


  തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ ആലോചിക്കുന്നില്ല
  എങ്ങനെയെങ്കിലും ജയിച്ചുവരിക എന്നൊരു വഴി ഇടതുമുന്നണി നോക്കുന്നില്ല. ഇപ്പോൾ ശ്രദ്ധ കോവിഡ് പ്രതിരോധത്തിൽ മാത്രമാണ്. മറ്റു പാർട്ടികളുമായി തർക്കിക്കാനും ഇപ്പോൾ സമയമില്ല. കോവിഡ് പ്രതിരോധത്തിനു ശേഷമാകാം അത്തരം തർക്കങ്ങൾ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
  Published by:Anuraj GR
  First published: