ഇന്റർഫേസ് /വാർത്ത /Kerala / സ്ത്രീപ്രവേശനം പ്രചാരണ വിഷയമാക്കി വോട്ടുപിടിത്തം; ശബരിമല കർമസമിതിക്കെതിരെ LDF തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

സ്ത്രീപ്രവേശനം പ്രചാരണ വിഷയമാക്കി വോട്ടുപിടിത്തം; ശബരിമല കർമസമിതിക്കെതിരെ LDF തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ശബരിമല കർമസമിതിയുടെ പേരിലുള്ള ഹോർഡിങ്സുകൾ

തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള ശബരിമല കർമസമിതിയുടെ പേരിലുള്ള ഹോർഡിങ്സുകൾ

'മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത്, കറുപ്പുടുത്തവരെ കരയിച്ചതും കരളു തകര്‍ത്തും കാണാതെ പോകരുത്' തുടങ്ങിയവയാണ് ഹോര്‍ഡിങ്‌സുകളിലെ വാചകങ്ങള്‍

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം പ്രചരണ വിഷയമാക്കി ശബരിമല കര്‍മ സമിതി. തലസ്ഥാനത്ത് പ്രധാന കേന്ദ്രങ്ങളില്‍ കൂറ്റന്‍ ഹോര്‍ഡിങ്‌സുകള്‍ സ്ഥാപിച്ചാണ് കര്‍മസമിതിയുടെ വോട്ടുപിടിത്തം. ഇതിന് എതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി.

  ദൈവത്തിന്റെയും ആരാധനാലയങ്ങളുടേയും പേര് പ്രചരണത്തിന് ഉപയോഗിക്കരുതെന്നാണ് ചട്ടം. എന്നാല്‍ കൂറ്റന്‍ ഹോര്‍ഡിങ്‌സുകളിലൂടെ പരോക്ഷമായി ശബരിമല വിഷയം പ്രചരിപ്പിക്കുകയാണ് ശബരിമല കര്‍മ സമിതിയെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. 'മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുത്, കറുപ്പുടുത്തവരെ കരയിച്ചതും കരളു തകര്‍ത്തും കാണാതെ പോകരുത്' തുടങ്ങിയവയാണ് ഹോര്‍ഡിങ്‌സുകളിലെ വാചകങ്ങള്‍. ശബരിമല സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ ദൃശ്യങ്ങളും ഹോര്‍ഡിങ്‌സുകളിലുണ്ട്.

  ശബരിമല കര്‍മ സമിതിയുടെ മറവിൽ ബിജെപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്നാണ് ഇടതുമുന്നണിയുടെ ആരോപണം. ബിജെപിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നവരുടെ ചിത്രമടക്കം ഹോർഡിങ്സുകളിൽ ഉണ്ടെന്ന് സിപിഐ ജില്ലാ സെക്രട്ടറി ജി ആർ അനിൽ പറഞ്ഞു. ഹൈന്ദവ സംഘടനകളുടെ പേരില്‍ ലഘുലേഖകളും കൈപുസ്തകങ്ങളും പ്രചരിപ്പിക്കുന്നെന്നും ഇടതുമുന്നണി ആരോപിക്കുന്നു. ഇതിന്റെ തെളിവുകളടക്കം തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് ഇടതുമുന്നണി തീരുമാനം.

  First published:

  Tags: 2019 lok sabha elections, 2019 Loksabha Election, 2019 Loksabha Election election commission of india, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Kozhikode S11p05, Lok Sabha Battle, Lok Sabha ELECTION, Lok Sabha elections 2019, Lok Sabha poll, Loksabha election, Narendra modi, Thiruvananthapuram S11p20, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോക്സഭ തെരഞ്ഞെടുപ്പ്, ലോക്സഭ തെരഞ്ഞെടുപ്പ് 2019, ലോക്സഭാ തെരഞ്ഞെടുപ്പ്, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, ശബരിമല കർമസമിതി