നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പൗരത്വഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച എൽഡിഎഫിന്‍റെ മനുഷ്യമഹാശൃംഖല; 70 ലക്ഷത്തോളം പേർ അണിചേരുമെന്ന് കൺവീനർ

  പൗരത്വഭേദഗതി നിയമത്തിനെതിരെ ഞായറാഴ്ച എൽഡിഎഫിന്‍റെ മനുഷ്യമഹാശൃംഖല; 70 ലക്ഷത്തോളം പേർ അണിചേരുമെന്ന് കൺവീനർ

  കേരളം ഇതുവരെ കണ്ടതിൽവച്ച്‌ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി മഹാശൃംഖല മാറുമെന്ന്‌ എ. വിജയരാഘവൻ

  എ വിജയരാഘവൻ

  എ വിജയരാഘവൻ

  • Share this:
   തിരുവനന്തപുരം: ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫ് റിപ്പബ്ലിക്‌ ദിനത്തിൽ മനുഷ്യ മഹാശൃംഖല തീർക്കും. പരിപാടിയിൽ 60-70 ലക്ഷം പേർ അണിനിരക്കുമെന്ന് എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അവകാശപ്പെട്ടു. കേരളം ഇതുവരെ കണ്ടതിൽവച്ച്‌ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള സാമൂഹ്യ ഇടപെടലായി മഹാശൃംഖല മാറുമെന്ന്‌ അദ്ദേഹം പറഞ്ഞു.

   കാസർകോട് മുതൽ കളിയിക്കാവിള വരെ

   കാസർകോട്‌ മുതൽ കളിയിക്കാവിളവരെ ദേശീയപാതയിൽ മഹാശൃംഖലയിൽ സിപിഎം പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള കാസർകോട്ട്‌ ആദ്യകണ്ണിയാകും. കളിയിക്കാവിളയിൽ പിബി അംഗം എം എ ബേബി അവസാന കണ്ണിയാകും. കാസർകോട്ടുനിന്ന്‌ തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗത്തായിരിക്കും. കാസർകോട്‌ - കണ്ണൂർ - രാമനാട്ടുകര വരെ ദേശീയപാതകയിലൂടെ വരുന്ന ശൃംഖല പിന്നീട് മലപ്പുറം - പെരിന്തൽമണ്ണ - പട്ടാമ്പി റൂട്ടിൽ തൃശൂർ വരെയും തുടർന്ന് ദേശീയപാതയിലൂടെ എറണാകുളം - ആലപ്പുഴ - കൊല്ലം- തിരുവനന്തപുരം - കളിയിക്കാവിളയിൽ സമാപിക്കും.

   3.30ന് റിഹേഴ്സൽ; നാലിന്‌ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ ചൊല്ലും

   പകൽ 3.30ന്‌ റിഹേഴ്‌സൽ നടക്കും. നാലിന്‌ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ ചൊല്ലും. ഇരുനൂറ്റമ്പതോളം കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ചേരും. തിരുവനന്തപുരം പാളയത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇവിടെ ശൃംഖലയിൽ അണിചേരും.
   Published by:Anuraj GR
   First published:
   )}