• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ 'ജനകീയ പ്രതിരോധം' തീർക്കാൻ എൽഡിഎഫ്; പ്രതിഷേധത്തിൽ 25 ലക്ഷം പേർ അണിചേരും

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ 'ജനകീയ പ്രതിരോധം' തീർക്കാൻ എൽഡിഎഫ്; പ്രതിഷേധത്തിൽ 25 ലക്ഷം പേർ അണിചേരും

സംസ്ഥാനത്തിന്‍റെ പ്രധാന പദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിഷേധത്തിലൂടെ എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്

എ വിജയരാഘവൻ

എ വിജയരാഘവൻ

  • Share this:
    തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിക്കെതിരെ ജനകീയ പ്രതിരോധവുമായി ഇടതുമുന്നണി. തിങ്കളാഴ്ച നടക്കുന്ന സമരത്തിൽ 25 ലക്ഷം പേരെ അണിനിരത്തുമെന്ന് എൽഡിഎഫ് നേതൃത്വം അറിയിച്ചു. ബൂത്ത് കേന്ദ്രീകരിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം നാളത്തെ പ്രതിഷേധത്തിൽ മന്ത്രിമാർ പങ്കെടുക്കില്ല.

    സംസ്ഥാനത്തിന്‍റെ പ്രധാന പദ്ധതികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണമാണ് പ്രതിഷേധത്തിലൂടെ എൽഡിഎഫ് മുന്നോട്ടുവെക്കുന്നത്. സർക്കാർ പദ്ധതികൾക്കെതിരായ ആരോപണത്തിൽ കഴമ്പ് ഇല്ലെന്ന് വ്യക്തമായിട്ടും കോൺഗ്രസും ബിജെപിയും ചേർന്ന് അപവാദ പ്രചരണം തുടരുകയാണെന്നും ഇടതുമുന്നണി നേതൃത്വം പറയുന്നു.

    ലൈഫ്, കിഫ്ബി പോലെയുള്ള പദ്ധതികൾക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉൾപ്പടെയുള്ള ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതോടെയാണ് കൂടുതൽ സർക്കാർ പദ്ധതികൾക്കെതിരെ അന്വേഷണം നടക്കുന്നത്. ലൈഫിന് പുറമെ കിഫ്ബി, കെഫോൺ തുടങ്ങിയ പദ്ധതികൾക്കെതിരെയും പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നുണ്ട്.

    തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സ്വർണക്കടത്ത്, ലൈഫ് തുടങ്ങിയ അന്വേഷണങ്ങൾ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സർക്കാരിനെതിരെ പ്രതിപക്ഷവും ബിജെപിയും കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സമര പരിപാടികളുമായി എൽഡിഎഫ് രംഗത്തിറങ്ങുന്നത്.
    Published by:Anuraj GR
    First published: