എൽഡിഎഫിന് അട്ടിമറി ജയം: പിടിച്ചെടുത്തത് 3 സീറ്റുകൾ

മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നുറപ്പായി

news18
Updated: February 15, 2019, 3:34 PM IST
എൽഡിഎഫിന് അട്ടിമറി ജയം: പിടിച്ചെടുത്തത് 3 സീറ്റുകൾ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: February 15, 2019, 3:34 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ 30 വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് 16 സീറ്റുകൾ നേടി. (സിപിഎം 12, സിപിഐ 1, ജെഡിയു1, കോൺഗ്രസ് എസ് 1, എൽഡിഎഫ് സ്വതന്ത്ര -1). യുഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തെങ്കിലും അഞ്ച് സിറ്റിംഗ് സീറ്റുകൾ നഷ്ടമായി. മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിൽ ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നുറപ്പായി. കൊച്ചി നഗരസഭയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തെ തുടര്‍ന്നു നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. കാലങ്ങളായി യുഡിഎഫ് വിജയിക്കുന്ന വാര്‍ഡാണിത്. ഒഞ്ചിയത്ത് ആര്‍എംപി സിറ്റിംഗ് വാര്‍ഡ് വിജയിച്ചെങ്കിലും എല്‍ഡിഎഫിന് വോട്ട് വർധിപ്പിക്കാനും ഭൂരിപക്ഷം കുറയ്ക്കാനുമായി

'ചാവേര്‍' താമസിച്ചിരുന്നത് 10 കിലോമീറ്റര്‍ അകലെ; പ്രചോദനമായത് അഫ്ഗാനിലെ 'താലിബാന്‍ വിജയം'



എൽഡിഎഫ് പിടിച്ചെടുത്ത സീറ്റുകൾ- 3

1. എറണാകുളം കോർപറേഷനിലെ വൈറ്റില ജനതാ വാർഡ് കോൺഗ്രസിന് നഷ്ടമായി. സിപിഐ സ്ഥാനാർത്ഥി ബൈജു തൊട്ടാളിയാണ് 58 വോട്ടുകൾക്ക് അട്ടിമറി വിജയം നേടിയത്. പരമ്പരാഗതമായി കോൺഗ്രസ് കൈയിൽ വച്ചിരുന്ന മണ്ഡലത്തിൽ ആദ്യമായാണ് എൽഡിഎഫ് വിജയിക്കുന്നത്.

2. മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്ക് പഞ്ചായത്തിലെ പുറത്തൂർ വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 265 വോട്ടുകൾക്കാണ് സിപിഎം സ്ഥാനാർത്ഥി സിഎ ബാബുരാജ് വിജയിച്ചത്. ഇതോടെ ബ്ലോക്ക് ഭരണം എൽ ഡി എഫിന് ലഭിച്ചു (8-7).

3. മലപ്പുറം ജില്ലയിലെ കാവന്നൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ ഇളയൂര്‍ മുസ്‌ലിം ലീഗില്‍ നിന്നാണ് ഇടതുപക്ഷം പിടിച്ചെടുത്തത്. ലീഗ് അംഗമായിരുന്ന ഫാത്തിമ ഉമ്മര്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പൊട്ടണംചാലി ഷാഹിന യുഡിഎഫിലെ മുക്കണ്ണന്‍ സഫിയയെ 40 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

എൽഡിഎഫിന് നഷ്ടമായ സീറ്റുകൾ-5

1. ‌തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം വാർഡ‍് സിപിഐയിൽ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി പി സദാശിവൻ കാണി 143 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

2. ആലപ്പുഴ ജില്ലയിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണവിലാസം വാർഡ് സി പി എമ്മിൽ  നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. എസ് സുകുമാരി 108 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

3. കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റോഫീസ് വാർഡ് കേരള കോൺഗ്രസ് എമ്മിന് അട്ടിമറി വിജയം. 17 വോട്ടുകൾക്കാണ് ഷിബു ചാക്കോ സിപിഐ സ്ഥാനാർത്ഥിയെ തോൽപിച്ചത്.

4. എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി വാർഡ് സിപിഐയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. 13 വർഷമായി എൽഡിഎഫിന്റെ കൈവശമുള്ള സീറ്റാണിത്. ഇവിടെ കോൺഗ്രസിന്റെ ബിൻസി എൽദോസ് 14 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

5. വയനാട് ജില്ലയിലെ നെന്മേനി ഗ്രാമപഞ്ചായത്തിലെ മംഗലം വാർഡ് സിപിഎമ്മിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പത്മനാഭൻ 161 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽ ഡി എഫിലെ പുഷ്പ്പവല്ലിയെയാണ് പരാജയപ്പെടുത്തിയത്.

First published: February 15, 2019, 2:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading