കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പ് (Thrikkakara By-Election) പ്രഖ്യാപിച്ചതോടെ ആരോപണ പ്രത്യരോപണങ്ങളുമായി നേതാക്കളും രംഗത്ത് വന്ന് കഴിഞ്ഞു. തൃക്കാക്കര യുഡിഎഫിൻ്റെ (UDF) പൊന്നാപുരം കോട്ടയാണെന്ന രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) പ്രസ്താവനയ്ക്ക് എതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത് വന്നു. പൊന്നാപുരം കോട്ട ഇക്കുറി ഇടത് മുന്നണി ഇടിച്ച് തകർക്കും, അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണമെന്ന് ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ ഇടതു മുന്നണി ഇക്കുറി വിജയിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി.
മികച്ച സ്ഥാനാർത്ഥിയായിരിക്കും എൽഡിഎഫിൻ്റേത്. കേരളം വികസന കുതിപ്പിലാണ്. എൽഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിൻ്റെ ചുമതല, സിൽവർലൈൻ ചർച്ച വികസനത്തിൻ്റെ കരുത്ത് കൂട്ടും സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.
എല്‍ ഡി എഫിന്റെ (LDF) ലക്ഷ്യം നൂറു സീറ്റിലേക്ക് എത്തുകയെന്നതാണെന്ന് മന്ത്രി പി രാജീവ് (Minister P Rajeev) പറഞ്ഞു. വികസനം ആഗ്രഹിക്കുന്നവര്‍ ഇടതിനൊപ്പമാണ്. വികസനത്തിനൊപ്പം നിൽക്കുന്ന എല്ലാവരെയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡി എഫ് കൂടെ കൂട്ടും. സിൽവർലൈൻ പദ്ധതിയടക്കം ചർച്ച ചെയ്യപ്പെടുന്നത് നല്ല കാര്യമാണ്. സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഇടതിന് ഗുണമാകുമെന്നും രാജീവ് പറഞ്ഞു. ഇന്നത്തെ സാഹചര്യവും വികസനത്തിന്റെ കാഴ്ച്ചപ്പാടും മുന്‍നിര്‍ത്തി എല്‍ഡിഎഫിനൊപ്പം അണിചേരുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Also read-
Thrikkakara By-Election| എൽഡിഎഫ് പോരാട്ടത്തിന് ചുക്കാൻ പിടിക്കാൻ ഇ.പി ജയരാജൻ; പി രാജീവിനും എം സ്വരാജിനും ചുമതലബിജെപി- കോണ്‍ഗ്രസ് വികസനവിരുദ്ധ നിലപാട് സ്വീകരിക്കുന്നു. മഹാരാഷ്ട്രയില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ അതിവേഗ ട്രെയിന്‍ നടപ്പാക്കുന്നു. എന്നാല്‍ ഇതൊന്നും കേരളത്തില്‍ പാടില്ലെന്ന് ഇരുകൂട്ടരും വാദിക്കുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കെ റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരളത്തിന്റെ ഹൃദയമായി മാറാന്‍ പോവുകയാണ്. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരാണ് കോണ്‍ഗ്രസെന്ന് പി രാജീവ് പറഞ്ഞു.
Also read-
Thrikkakara By-Election | 'എല്‍ഡിഎഫിന്റെ ലക്ഷ്യം 100 സീറ്റ്; സില്‍വര്‍ലൈന്‍ തൃക്കാക്കരയില്‍ ഗുണമാകും'; മന്ത്രി പി രാജീവ്പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിങ്കളാഴ്ച്ച നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചിരുന്നു. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് 11 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12 നാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. മെയ് 31ന് തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.