രമ്യാ ഹരിദാസ് പ്രസിഡന്റായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് LDF പിടിച്ചെടുത്തു
ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനായി രമ്യാ ഹരിദാസ് രാജിവെച്ചതോടെ വന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നസീബ റായ് ജയിച്ചിരുന്നു

kunnamangalam block
- News18 Malayalam
- Last Updated: December 28, 2019, 10:20 PM IST
കോഴിക്കോട്: രമ്യാ ഹരിദാസ് എംപി പ്രസിഡൻറായിരുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം. സി.പി.എമ്മിലെ സുനിത പൂതക്കുഴിയിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതോടെയാണ് സുനിത ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനായി രമ്യാ ഹരിദാസ് രാജിവെച്ചതോടെ വന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നസീബ റായ് ജയിച്ചിരുന്നു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തിയിരുന്നു. പ്രസിഡന്റ് പദവി പട്ടികജാതി സ്ത്രീ സംവരണമായ ഇവിടെ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. ഭരിച്ചിരുന്നത്. യു.ഡി.എഫ്. മുന്നണിയിൽ മത്സരിച്ച് ജയിച്ച ജനതാദളിലെ പി. ശിവദാസൻ നായർ കൂറ് മാറിയതോടെ പ്രസിഡന്റ് വിജി മുപ്രമ്മലിനെതിരെ എൽ.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രമേയം ചർച്ച ചെയ്യുന്നതിന് മുൻപ് വിജി മുപ്രമ്മൽ രാജിവെച്ച് ഒഴിഞ്ഞു. തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇപ്പോൾ എൽ.ഡി.എഫിന് പത്തും (സി.പി.എം- 8, എൻ.സി.പി-1, സ്വതന്ത്രൻ - 1) യു.ഡി.എഫിന് 9 ഉം (കോൺഗ്രസ് - 6, മുസ്ലീം ലീഗ് - 3) അംഗങ്ങളാണുള്ളത്. ചാത്തമംഗലം പഞ്ചായത്തിലെ മലയമ്മ സ്വദേശിയായ സുനിത നേരത്തെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാനായി രമ്യാ ഹരിദാസ് രാജിവെച്ചതോടെ വന്ന ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നസീബ റായ് ജയിച്ചിരുന്നു. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫ് നിലനിർത്തിയിരുന്നു. പ്രസിഡന്റ് പദവി പട്ടികജാതി സ്ത്രീ സംവരണമായ ഇവിടെ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ്. ഭരിച്ചിരുന്നത്. യു.ഡി.എഫ്. മുന്നണിയിൽ മത്സരിച്ച് ജയിച്ച ജനതാദളിലെ പി. ശിവദാസൻ നായർ കൂറ് മാറിയതോടെ പ്രസിഡന്റ് വിജി മുപ്രമ്മലിനെതിരെ എൽ.ഡി.എഫ്. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, പ്രമേയം ചർച്ച ചെയ്യുന്നതിന് മുൻപ് വിജി മുപ്രമ്മൽ രാജിവെച്ച് ഒഴിഞ്ഞു. തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.