• HOME
  • »
  • NEWS
  • »
  • kerala
  • »
  • NCPയിലെ പിളർപ്പ്: അവസാനവട്ട സമവായ നീക്കവുമായി ശരത് പവാർ; ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ ചർച്ച

NCPയിലെ പിളർപ്പ്: അവസാനവട്ട സമവായ നീക്കവുമായി ശരത് പവാർ; ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ ചർച്ച

ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ എത്താൻ കേരളത്തിലെ നേതാക്കൾക്ക് ശരത് പവാർ നിർദ്ദേശം നൽകി

 NCP Chief Sharad Pawar.

NCP Chief Sharad Pawar.

  • Last Updated :
  • Share this:
    കേരള എൻസിപിയിലെ പിളർപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തിലാണ് അവസാന വട്ട സമവായശ്രമവും ആയി പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ എത്താൻ കേരളത്തിലെ നേതാക്കൾക്ക് ശരത്പവാർ നിർദ്ദേശം നൽകി. സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ, ഗതാഗതമന്ത്രിയും മുതിർന്ന നേതാവുമായ എ.കെ ശശീന്ദ്രൻ, പാലാ എംഎൽഎ മാണി സി കാപ്പൻ എന്നിവരോട് ആണ് ഡൽഹിയിൽ എത്താൻ ഇന്ന് ശരത്പവാർ നിർദേശം നൽകിയത്.

    ഇടതുമുന്നണി വിടണമെന്ന അഭിപ്രായവുമായി ഇന്ന് മുംബൈയിലെത്തി മാണി സി കാപ്പൻ ശരത് പവാറിനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് അവസാനവട്ട സമവായ നീക്കവുമായി ശരത് പവാർ രംഗത്തെത്തിയത്. ഫെബ്രുവരി ഒന്നിന് ദില്ലിയിൽ നടക്കുന്ന ചർച്ചയിൽ സംസ്ഥാനത്തെ മറ്റ് പ്രമുഖ നേതാക്കൾ കൂടി പങ്കെടുക്കും. പാർട്ടി ഒരുമിച്ച് നിൽക്കണം എന്ന് അഭിപ്രായം ശരത്പവാർ നേതാക്കളെ അറിയിക്കും എന്നാണ് മനസ്സിലാക്കുന്നത്. അതേസമയം ശരത്പവാർ ഏതു മുന്നണിക്കൊപ്പം ആണ് എന്ന നിലപാട് ഇനിയും വ്യക്തമായിട്ടില്ല. ഒന്നാം തീയതി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ പവാർ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നാണ് സൂചന.

    പാലാ സീറ്റിൽ പവാർ ഉറപ്പുനൽകി: മാണി സി കാപ്പൻ

    പാലാ കുട്ടനാട് സീറ്റുകൾ വിട്ടു നൽകുന്നതിന് ചൊല്ലിയാണ് ഇടതുമുന്നണിയിൽ തർക്കം രൂക്ഷമായിരിക്കുന്നത്. ജോസ് കെ മാണി ഇടതുമുന്നണിയിൽ എത്തിയതോടെ പാലാ സീറ്റ് ജോസ് കെ മാണിക്ക് നൽകണമെന്ന അഭിപ്രായമാണ് ഇടതുമുന്നണി നേതൃത്വത്തിന് ഉള്ളത്.മുഖ്യമന്ത്രി പിണറായി വിജയൻ മാണി സി കാപ്പൻനെയും എ കെ ശശീന്ദ്രൻനെയും വിളിച്ച് നടത്തിയ ചർച്ചക്ക് ശേഷവും പാലാ സീറ്റിന്റെ കാര്യത്തിൽ മാണി സി കാപ്പന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മാണി സി കാപ്പൻ മുംബൈയിലെത്തി ശരത് പവാറിനെ നേരിൽ കണ്ടത്.

    Also Read ദുബായില്‍ അറേബ്യൻ ലുക്കിൽ പുതിയ ക്ഷേത്രം; അടുത്ത വർഷം തുറക്കുമെന്ന് റിപ്പോർട്ട്

    പാലാ സീറ്റിൽ എൻസിപി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് ശരത്പവാർ തനിക്ക് നൽകിയതായി മാണി സി കാപ്പൻ മുംബൈയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കുട്ടനാട് സീറ്റിലും എൻസിപി തന്നെ മത്സരിക്കും സഹോദരൻ ആയിരിക്കും കുട്ടനാട്ടിൽ സ്ഥാനാർഥി എന്നും മാണി സി കാപ്പൻ പറഞ്ഞു. പാലായിൽ താൻ തന്നെ ആണോ സ്ഥാനാർത്ഥിയെന്ന് ശരത് പവാർ ആണ് തീരുമാനിക്കുക എന്നും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. "കഴിഞ്ഞ പാലാ തിരഞ്ഞെടുപ്പിൽ നിയോജക മണ്ഡലം കമ്മറ്റി എന്റെ പേര് ആയിരുന്നില്ല നിർദേശിച്ചിരുന്നത്. എന്നാൽ ശരത് പവാർ തന്നെ സ്ഥാനാർത്ഥിയായി തീരുമാനിക്കുകയായിരുന്നു". മാണി സി കാപ്പൻ കൂട്ടിച്ചേർത്തു.

    ഫെബ്രുവരി ഒന്നിന് എൻസിപി വിഷയത്തിൽ ചർച്ച നടന്നാലും പാർട്ടിയിൽ പിളർപ്പ് ഉറപ്പാണ്. ഇടതുമുന്നണി പാലാ സീറ്റ് മാണി സി കാപ്പന് നൽകാത്ത സാഹചര്യത്തിൽ കാപ്പൻ യുഡിഎഫ് ക്യാമ്പിൽ എത്തും. ശശീന്ദ്രന് ഇടതുമുന്നണി സീറ്റ് നൽകുന്ന സാഹചര്യത്തിൽ ശശീന്ദ്രൻ ഇടതുപക്ഷത്ത് തന്നെ തുടരും. ടി പി പീതാംബരൻ ഉൾപ്പെടെയുള്ള നേതാക്കൾ ആർക്കൊപ്പം നിൽക്കും എന്നാണ് ഇനി അറിയാനുള്ളത്. ദേശീയ അധ്യക്ഷൻ ശരത് പവാർ ഏതു മുന്നണി ഒപ്പം നിൽക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ദേശീയതലത്തിലും മഹാരാഷ്ട്രയിലും കോൺഗ്രസുമായി ചേർന്നുനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലും യുഡിഎഫ് മുന്നണിയുമായി സഹകരിക്കാനുള്ള സാധ്യത ഉയർന്നുവന്നിട്ടുണ്ട്. എൻസിപിയിലെ തർക്കത്തിൽ ഉടൻ തീരുമാനം ഉണ്ടാകും എന്നാണ് ഇതോടെ വ്യക്തമാകുന്നത്.
    Published by:user_49
    First published: