യുവമോർച്ച നേതാക്കള്‍ പാർട്ടിവിട്ടു; ഉമ്മൻചാണ്ടിയെ തടഞ്ഞ തിരുവനന്തപുരത്തെ നേതാവടക്കം യൂത്ത് കോൺഗ്രസിലേക്ക്

യുവമോർച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷും യുവമോർച്ച മുൻ ജില്ല സെക്രട്ടറി പ്രശോഭും അടക്കം 20ലധികം പേർ കോൺഗ്രസിൽ ചേർന്നു

News18 Malayalam | news18-malayalam
Updated: June 7, 2020, 1:04 PM IST
യുവമോർച്ച നേതാക്കള്‍ പാർട്ടിവിട്ടു; ഉമ്മൻചാണ്ടിയെ തടഞ്ഞ തിരുവനന്തപുരത്തെ നേതാവടക്കം യൂത്ത് കോൺഗ്രസിലേക്ക്
yuvamorcha leaders joined in congress
  • Share this:
തിരുവനന്തപുരം ജില്ലയിലെ ബിജെപി ഔദ്യോഗിക പക്ഷത്തോടുള്ള എതിർപ്പാണ് യുവമോർച്ച നേതാക്കളുടെ പാർട്ടി വിടലിന് പിന്നിലെന്നാണ് സൂചന. മുഖ്യമന്ത്രി ആയിരുന്ന സമയം യുവമോർച്ച നടത്തിയ സമരത്തിന്റെ ഭാഗമായി ഉമ്മൻചാണ്ടിയെ  വഴിയിൽ തടഞ്ഞ കേസിലുൾപ്പെട്ടവർ അടക്കമാണ് പാർട്ടിവിട്ടത്.

യുവമോർച്ച സംസ്ഥാന സമിതിയംഗം രാജാജി മഹേഷും യുവമോർച്ച മുൻ ജില്ല സെക്രട്ടറി പ്രശോഭും അടക്കം 20ലധികം പേരാണ് കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തമ്പാനൂർ വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന അമൃതയും ഇവർക്കൊപ്പം കോൺഗ്രസിലെത്തി. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെത്തിയാണ് ഇവർ കോൺഗ്രസിൽ ചേരാൻ സന്നദ്ധത അറിയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇവരെ ഷാൾ അണിയിച്ച് സ്വാഗതം ചെയ്തു.

TRENDING:2,45,670 രോഗ ബാധിതർ; കോവിഡ് രോഗികളുടെ എണ്ണത്തിൽ സ്പെയിനിനെയും മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് [NEWS]Covid 19 | ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 198 ആയി; കൂടുതൽ മരണം യു.എ.ഇയിൽ [NEWS]Wife Raped by Husband's friends കഠിനംകുളം ബലാത്സംഗ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി പിടിയിൽ [NEWS]
ഇന്നലെ കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും ഇവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപിയിലെ ചേരിപോരിൽ മടുത്താണ് പാർട്ടി വിട്ടതെന്ന് ഇവർ പറഞ്ഞു.അതേസമയം പാർട്ടിയിലെ പ്രശ്നങ്ങളല്ല, അവസരവാദ രാഷ്ട്രീയമാണ് ചുവടുമാറ്റത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം മുന്നിൽ കണ്ട് സ്വന്തം സാധ്യതകൾ തേടുന്നതിനപ്പുറം മറ്റൊരു രാഷ്ട്രീയവും ഇല്ലാത്തവരാണ് ചുവടു മാറിയതെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ വിശദീകരണം.
First published: June 7, 2020, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading