നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Lok Sabha Election 2019: വിധിയെഴുത്ത് തുടങ്ങി; വിജയപ്രതീക്ഷ പങ്കുവച്ച് മുന്നണി നേതാക്കൾ

  Lok Sabha Election 2019: വിധിയെഴുത്ത് തുടങ്ങി; വിജയപ്രതീക്ഷ പങ്കുവച്ച് മുന്നണി നേതാക്കൾ

  Third Phase of Voting for Lok Sabha Elections 2019:വിധിയെഴുത്ത് തുടങ്ങി; വിജയപ്രതീക്ഷ പങ്കുവച്ച് മുന്നണി നേതാക്കൾ

  News18

  News18

  • News18
  • Last Updated :
  • Share this:
   വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ വിജയപ്രതീക്ഷ പങ്കുവച്ച് വിവിധ മുന്നണിയുടെ നേതാക്കൾ. രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി അടക്കമുള്ളവർ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.

   വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ

   മുല്ലപ്പള്ളി രാമചന്ദ്രൻ

   രാജ്യം ഭരിച്ച ബിജെപിയുടെയും കേരളം ഭരിക്കുന്ന സിപിഎമ്മിന്റേയും ദുർഭരണം അവസാനിപ്പിക്കാനുള്ള അവസരമാണ് ജനങ്ങൾക്ക് കൈവന്നിരിക്കുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തിന് മുകളിൽ പോകുമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

   ബെന്നി ബെഹനാൻ

   കേരളത്തിൽ യുഡിഫ് ചരിത്ര വിജയം നേടും. ശബരിമല വിഷയത്തിൽ യുഡിഫ് ന്റെ നിലപാടാണ് ശരിയെന്നു വോട്ട് തെളിയിക്കുമെന്നും ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ.

   വീണാ ജോർജ്

   വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ ജനങ്ങൾ വിജയിപ്പിക്കും.പത്തനംതിട്ടയിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന നിലയിലെത്തി കാര്യങ്ങളെന്നും ആറന്മുള എംഎൽഎയും പത്തനംതിട്ടയിലെ LDF സ്ഥാനാർഥിയുമായ വീണാ ജോർജ്.

   പി രാജീവ്

   തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂല വിധി ഉണ്ടാകുമെന്ന് എറണാകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പി രാജീവ്.

   കടകംപള്ളി സുരേന്ദ്രൻ

   തിരുവനന്തപുരത്ത് സി ദിവാകരൻ വലിയ വിജയം നേടുമെന്ന് മന്ത്രി കടകപള്ളി സുരേന്ദ്രൻ. രാജ്യത്ത് ഭരണമാറ്റമുണ്ടാക്കാനുള്ള തീരുമാനം ജനങ്ങൾ കൈക്കൊള്ളും

   പി.കെ.കുഞ്ഞാലിക്കുട്ടി

   വൻ വിജയം നേടുമെന്ന ആത്മവിശ്വാസമുണ്ടെന്ന് മലപ്പുറത്തെ യുഡിഎഫ് സ്ഥാനാർഥി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിൽ യുഡിഎഫ് വലിയ നേട്ടം കൈവരിക്കും.

   എൻ.കെ.പ്രേമചന്ദ്രൻ

   കൊല്ലം മണ്ഡലത്തിൽ മികച്ച വിജയം നേടാനാവുമെന്ന് യുഡിഎഫ് സ്ഥാനാർഥി എൻകെ പ്രേമചന്ദ്രൻ. തികച്ചും വ്യക്തിപരമായ അധിക്ഷേപങ്ങളാണ് പ്രചാരണ വേളയിൽ സിപിഎം ഉയർത്തിയതെന്ന് വിമർശനവും എൻ കെ പ്രേമചന്ദ്രൻ ഉന്നയിച്ചു.

   കെ.കൃഷ്ണൻകുട്ടി

   കേരളത്തിൽ എൽഡിഎഫിന് വലിയ വിജയമുണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. പാലക്കാടും ആലത്തൂരും ഇത് വരെ ഇല്ലാത്ത ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്നും കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി.

   ഡീൻ കുര്യാക്കോസ്

   യു ഡി എഫ് സംവിധാനം സുസജ്ജമാണ്.. ഇടുക്കി മണ്ഡലം യു ഡി എഫ് തിരിച്ച് പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ്...

   സി.കൃഷ്ണകുമാർ

   അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിയ്ക്കും.വിജയം ഉറപ്പെന്ന് പാലക്കാട് NDA സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. മെന്നും സി കൃഷ്ണകുമാർ

   First published:
   )}